നിഴല്‍

ജീവിതമെന്ന ബാക്കി പാത്രത്തില്‍ നൊമ്പരങ്ങളുടെ സ്ഥാനം ഒരിക്കലും അവസാനിക്കുന്നില്ല...
സ്നേഹ മുഹുര്ത്തങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ സുഹൃത്തുക്കള്‍ എന്നില്‍ നിന്നും വേര്പിരിഞ്ഞപ്പോള്‍
സഹിക്കാന്‍ കഴിയാത്ത ദുഖവും ഓര്‍മകളുടെ നിലയിക്കാത്ത വേദനയും എന്നില്‍ നിറഞ്ഞു നിന്നിരുന്നു. അവരുടെ വേര്‍പാടില്‍ എന്റെ മിഴികളിലെ നീര്‍കണങ്ങള്‍  ഇപ്പോഴും ഉരുണ്ടു വീഴുന്നത് എന്തിനാണെന്നും  എനിക്കറിയില്ല?
നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന ഹൃദയത്തില്‍ നിന്നും അവസാന തുടിപ്പും ചിറകടിച്ചുയരുമ്പോള്‍ ,അനന്തമായ സമാന്തര രേഖയില്‍ അവശേഷിക്കുന്നത് ജന്മന്തരത്തോളം മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ സ്വപ്നം കാണാതെ ഡയറി താളുകളില്‍ എഴുതി പിടിപ്പിച്ച സൗഹൃദങ്ങളുടെ പാഴ് ചിന്തകളായിരുന്നു  എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല..
ബന്ധുതങ്ങള്‍ക്ക്  പിറകെ പോയത് ഞാന്‍ ആരാണ് എന്നറിയുവാനായിരുന്നു.ഉറ്റവരുടെയും ഉടയവരുടെയും മരണത്തിന്റെ ചിറകടി ശബ്ദം നേരത്തെ കേള്‍ക്കാന്‍ എനിക്കും കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു,
എന്നിട്ടും,

മറ്റുള്ളവര്‍ കുറ്റം ചെയിതിട്ടു എന്നെ പഴിക്കുമ്പോഴും നിധി പോലെ കാത്തുവച്ച ബന്ധങ്ങള്‍ നഷ്ട്ടമാകുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല!
ഇവിടെ....
ഞാന്‍ തനിച്ചായിരിക്കുന്നു...
മനസ്സുതുറന്നു ഞാന്‍ സ്നേഹിച്ചവരെല്ലാം പരിഹാസപുഞ്ചിരി  സമ്മാനിച്ച്‌ തിരിഞ്ഞു നടന്നിരിക്കുന്നു . ഉച്ചവെയിലിന്റെ തീഷ്ണത വകവെയിക്കാതെ ചുട്ടുപഴുത്ത അന്തമായ പാതയിലൂടെ ഞാന്‍ നടക്കുമ്പോള്‍ എന്നെ പിന്തുടരുന്നത് എന്റെ നിഴലും ഒത്തിരി പഴ്ച്ചിന്തകളും മാത്രമാണ് . ജീവിത ചുമരുകളില്‍ എന്നെ പിന്തുടരുന്ന കറുത്ത നിഴലുകളെ ഞാന്‍ ശ്രദ്ധിക്കാറില്ല .
എന്നെ അന്ന്യമാക്കിയ പൊന്‍വെയിലിനോടും പുലരികളോടും കണികൊന്നകളോടും നീലാകാശത്തോടും എനിക്ക് പിണക്കമില്ല
പക്ഷെ ക്രുരനായ വിധിയോടു എനിക്ക് വെറുപ്പാണ്.
മനസ്സില്‍ ഉരുകി ഉറച്ച വേദനകളുടെ ചങ്ങല കിലുക്കം എന്നെ വേദനിപ്പിക്കുന്നു. പ്രണയം നിറച്ച വഴികളിലാരോ വിരഹത്തിന്റെ ചില്ലുകള്‍ വിതറിയത് എന്നെ അന്ന്യമാക്കുവാന്‍ ആയിരുന്നോ?
അറിയില്ല
എന്നറിയുമ്പോഴും എന്റെ നഷ്ട്ടങ്ങള്‍ക്ക് അപ്പുറം  നിമിഷങ്ങളുടെ മിഴിനീര്‍ത്തുള്ളികള്‍  പെയ്തു തിമിര്‍ക്കുകയായിരുന്നു .....

mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?