Posts

Showing posts from July, 2011

കണ്ണട (മുരുകൻ കാട്ടാക്കട)

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുംബോൾ പുത്രൻ ബലിവഴിയെ പോകുംബോൾ മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുംബോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുംബിര തേടൽ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമ കാ

അഗസ്ത്യഹൃദയം – മധുസൂധനന്‍ നായര്‍

രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില് കരേറാം നാരായ ബിന്ധുവിലഗസ്ത്യനെ കാണാം ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ- മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും മലകയറുമീ നമ്മളൊരുവേളയൊരുകാത- മൊരുകാതമേയുള്ളു മുകളീലെത്താൻ. ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ കൊടുമുടിയിലിവിടാരുമില്ലേ വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത മുനിയാമഗസ്ത്യനില്ലല്ലോ മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള് മരുന്നുരക്കുന്നതില്ലല്ലോ പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു പാച്ചോറ്റി കാണ്മതീലല്ലോ ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാ ​ൽ പരലുപോലത്താരമിഴിയൊളിപുരണ്ടാൽ കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ കൊടുമുടിയിലിവിടാരുമില്ലേ…?? വനപർണ്ണശാലയില്ലല്ലോ,മനംകാത്ത മുനിയാമഗസ്ത്യനില്ലല്ലോ മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ മര

ആനന്ദധാര ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചൂടാതെ പോയ്‌ നീ നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍... കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍... ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍. അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക് ​കരെ കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല- സന്ധ്യയാണിന്നുമെനിക്കു നീയോമനേ. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ... എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ, നിന്നസാന്നിദ്ധ്യം പകരുന്ന വേദന.. mediaX Paravoor jyothis9633114733@gmail.com

ശൂന്യം

Image
ശൂന്യം ഈ മനസ്സ് വഴിയാത്രക്കിറങ്ങുമ്പോള്‍ നെഞ്ചില്‍ അടക്കിപ്പിടെച്ചൊരാ അക്ഷരം എന്നാ പുസ്തകം വഴിവക്കിലെവിടെയോ മറന്നു വച്ചു, പണ്ടെന്റെ നിദ്രകളില്‍ നിശാഗന്ധി പോലെ നുകര്‍ന്നിരുന്നവളെ ജീവിതയാത്രയില്‍ ഇന്നു, ശൂന്യം ഈ മനസ്സ് mediaX Paravoor jyothis9633114733@gmail.com

തിരികെയാത്ര മുരുകൻ‌ കാട്ടാക്കട

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്‍റെ തീരങ്ങളില്‍ വേലിചാര്ത്തി വേദന പാര്തന്ത്രത്തിന്‍റെ വേദന പോരൂ ഭഗീരഥാവീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുല്കി പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ്നാള്‍ വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍ നീര്തെറ്റിനീരാടി നീന്തികളിച്ചനാള്‍ വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍ വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും കടവിലാഴങ്ങളില്‍ കുളിരേറ്റുനിര്വ്രുതി കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍ കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ് പോരൂ ഭഗീരഥാ വീണ്ടും എന്‍റെ പൈകന്നിന്നു നീര്‍ കൊടുത്തീടതെ എന്‍റെ പൊന്മാനിനു മീനുനല്കീടാതെ എന്‍റെ മണ്ണിരകള്‍ക്കു ചാലുനല്കീടാതെ കുസ്രുതി കുരുന്നുകള്‍ ജലകേളിയാടാതെ കുപ്പിവളത്തരുണി മുങ്ങിനീരാടാതെ ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ വയലുവാരങ്ങളില്‍ കുളിരു കോരീടാതെ എന്തിന്നു പുഴയെന്ന പേരുമാത്രം പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍ നായാടി മാടിനെ മേച്ചു

പുരാവൃത്തം‌ - എ.അയ്യപ്പൻ‌

മഴുവേറ്റു മുറിയുന്നു വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന നാട്ടുമാവും‌ നാരകവും‌ മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേ ഞാനും‌ വരുന്നു മഞ്ഞുകാലം‌ ഉത്സവമാണെന്നും മക്കളാണു പുതപ്പെന്നും‌ അമ്മ പറയുമായിരുന്നു ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌ കടിച്ചു മുറിക്കുമ്പോൾ‌ സത്യവചസ്സിന്റെ രുചിയറിയാം‌ mediaX Paravoor jyothis9633114733@gmail.com

അശ്വമേധം [വയലാർ‌]

ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചൊലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ ന്രുത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,- അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെബ്ഭരണകൂടങ്ങളും! കുഞ്ചിര

എന്റെ തോല്‍വി !

എന്‍ ഓര്‍മ്മതന്‍ താളില്‍ ഗുരുനാഥന്‍ ചൊല്ലിപഠിപ്പിച്ച അക്ഷരമാധുര്യം; അമ്മിഞ്ഞപാല്‍  പോല്‍ ഞാന്‍ നുണഞ്ഞ കാവ്യങ്ങള്‍ ! ഉരുവിട്ട വൃത്തത്തില്‍ ഞാന്‍ അലയവേ! ഋതുക്കളില്‍ ഞാന്‍ മറന്ന പാഠങ്ങള്‍ മറവിയെ ജയിക്കാന്‍ തുനിയുമ്പോള്‍ ഞാന്‍ അറിയുന്നു, എന്റെ തോല്‍വി ! എന്റെ മാത്രം തോല്‍വി ! mediaX Paravoor jyothis9633114733@gmail.com

അവള്‍

വേനലിന്റെ കാഠിന്യം കുറയിക്കുന്ന മഴയായിരുന്നവള്‍.... വസന്തത്തില്‍ പുഷ്പങ്ങള്‍ക്ക്  മത്തുപിടിപ്പിക്കുന്ന മധുമണം പകരുന്ന ഇളം തെന്നലായിരുന്നവള്‍...... എന്റെ ഹൃദയതുടിപ്പിന്റെ  താളമായിരുന്നവള്‍, ജീവന്റെ ജീവന്‍ ആയിരുന്നവള്‍ അവളെന്റെ  ഓരോ ശ്വസത്തിലും  നിറഞ്ഞു നിന്നിരുന്നു അവളുടെ ഇഷ്ട്ടമായിരുന്നു എന്റെയും എന്നിട്ടും! പോകട്ടെ സ്വതന്ത്രമായ  ഈ ലോകത്തിന്റെ അതിര്‍ വരമ്പുകള്‍ തേടി അവള്‍ പറക്കട്ടെ !  mediaX Paravoor jyothis9633114733@gmail.com

ആ നിമിഷത്തിനായ്‌ .

മൗനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്ന് ഞാന്‍ പറയാതെ പറഞ്ഞത് എന്റെ പ്രണയത്തെ പറ്റിയായിരുന്നു സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക് പറക്കുന്നതിനിടയില്‍, നീ അറിയാതെ പോയതും അതുതന്നെയാണ് എങ്കിലും, ഞാന്‍ കാത്തിരിക്കുന്നു നീ അറിയുന്ന നിമിഷത്തിനായ്‌ .... mediaX Paravoor jyothis9633114733@gmail.com

ഒരു തുള്ളി കണ്ണുനീരിന്റെ നനവില്‍ ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്

Image
സത്യത്തിന്റെ പൂമുഖത്തെ തെളിഞ്ഞ അതിര്‍വരംബുകളായ നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന എന്റെ ജീവിതം ഇരുള്‍ പടര്‍ന്ന ഈ വഴിത്താരകള്‍ക്ക് മുന്നില്‍ പിടഞ്ഞമാരുമ്പോള്‍ , എനിക്ക് സ്വന്തമെന്നു പറയാന്‍, മോഹത്തിന്റെ കനല്‍കട്ടകള്‍ വാരിവിതറിയ നിനവുകളുടെ കവാടങ്ങള്‍ മാത്രമാകുമ്പോള്‍ ..... ഇവിടെ, കണ്ടു കൊതിതീരും മുമ്പേ , ജീവിച്ചു കൊതിതീരും മുമ്പേ, കണ്ണുനീരിന്റെ നനവും ചിരിയുടെ സുഖവും സ്നേഹത്തിന്റെ പാഠവും എന്നിലര്‍പ്പിച്ചു .... മരണത്തിന്റെ തേരില്‍ ഏറിപോയ നന്ദിതയുടെ ആത്മാവിന് മുന്നില്‍ ! ഞാന്‍ പകച്ചു നില്‍ക്കുകയാണ് . ഒരു തുള്ളി കണ്ണുനീരിന്റെ നനവില്‍ ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്

പിച്ചി പൂക്കള്‍

Image
ഈ ഉമ്മറത്തിണ്ണയില്‍ ഞാന്‍ ഇരിക്കവേ കാലം ഒരുപാട് കടന്നു പോയിരുന്നു ഓര്‍മ്മകള്‍ പണ്ടേ മരവിച്ചിരുന്നു മുറ്റത്ത്‌ പൂവിട്ട പിച്ചിപ്പൂ  കണ്ടപ്പോള്‍ അറിയാതെ ഞാന്‍ നിന്നെ ഓര്‍ത്തു പോയി നമ്മള്‍ കോര്‍ത്തോരാ  പിച്ചിപൂമാലകള്‍ കാലം ചവിട്ടി കടന്നു പോയിരുന്നു ഓര്‍മ്മതന്‍ ജാലകം തുറന്നു ഞാന്‍ ചെന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയോ മടിച്ചു നിന്നു, അക്ഷരങ്ങള്‍ കണ്ണുനീര്‍ തുള്ളിയായി വീണുടഞ്ഞപ്പോള്‍ മനസ്സിന്റെ താളുകള്‍ കുതിര്‍ന്നു പോയ്‌ എന്റെ കണ്ണും നിറഞ്ഞു പോയ്‌ മറവിയെ സ്നേഹിച്ചു  ഓര്‍മയായി ഞാന്‍ തനിച്ചയായ ഏകാന്തകാലം കണ്ണുനീര്‍ചാലിനാല്‍ ചിത്രം  വരച്ച എന്റെ ഏകാന്തകാലം മറവിയുടെ താളുകളില്‍ ഞാന്‍ അക്ഷരം പഠിച്ച രാവുകള്‍ ! കുത്തികുറിച്ച  നിനവുകള്‍ !   ഓര്‍മതന്‍  പാഠപുസ്തകം മനസ്സിന്റെ  ജ്വലകളെ പ്രണയിക്കവേ നിനവുകള്‍ ഒരു പിടിച്ചാരമായി മണ്ണില്‍ പതിച്ചലിഞ്ഞു ഇളംതെന്നല്‍ അവയെ കാണാതെ നിലാവ് പുണരാതെ ഒരു പിടിച്ചാരമായി ഓര്‍മ്മകള്‍ ഇനി ഈ വഴിയില്‍ ഈ കറുത്തവാവില്‍  ഞാന്‍ നിലാവ് തേടുവതാര്‍ക്കു വേണ്ടി പിച്ചിപ്പൂ കോര്‍ക്കുന്നതാര്‍ക്കുവേണ്ടി അറിയില്ല, എന്നറിയുമ്പോഴും മറവിയുടെ ആഴങ്ങളിലേക്ക് ഞാന

ഒരു ചാറ്റല്‍ മഴയെങ്കിലും ............

Image
നിന്റെ മനസ്സിലെ കാര്‍മേഘങ്ങള്‍ ഞാന്‍ കണ്ടിരുന്നു...... അവയുടെ കാഠിന്യം എനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട് അവയുടെ അന്തസത് ഒരു പക്ഷെ എനിക്ക് അറിയാന്‍ കഴിഞ്ഞേക്കും ...... നീ വിചാരിച്ചാല്‍ മാത്രം. ഒരു ഗാനമാലപിച്ചു മഴ പെയ്യിക്കാന്‍ എനിക്കറിയില്ല. ഒരു യാഗഗ്നിക്കുള്ള പരിശുദ്ധിയും എനിക്കില്ലത്തതിനാല്‍ എനിക്കതും സാധ്യമല്ല എങ്കിലും ഒരു മഴ പെയ്യണം.... ഒരു ചാറ്റല്‍ മഴയെങ്കിലും ............ mediaX Paravoor jyothis9633114733@gmail.com

ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ......

Image
വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു.കൂട്ടിനു അവള്‍ തന്ന മധുര സ്നേഹത്തിന്റെയും മധുര നൊമ്പരത്തിന്റെയും നശിക്കാത്ത കുറെ ഓര്‍മ്മകള്‍ മാത്രം. പ്രണയം മൊട്ടിടുന്ന വേദിയില്‍ തന്നെ പ്രണയത്തെ ഹൃദ്യമാക്കിയവര്‍ അവസാനം തൂവല്‍ കൊഴിക്കുന്ന ഈയലുകലായി മാറുന്നു. എന്റെ പ്രണയത്തിന്റെ വീഥികള്‍ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മന സ്സിന്റെ ഉള്ളിലെ അക്ഷരങ്ങള്‍ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര .എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ? ജനിമ്രിതികളിവിടെ കടം കഥയാവുകയാണ് ഇവിടെ എന്നെ പ്രണയിക്കാന്‍ , ഒത്തിരി സ്വാന്തനം താരാന്‍ , ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ , കുളിര്‍ കാറ്റില്‍ നാളമായി എന്റെ ചിന്തകളെ കീറിമുറിക്കാന്‍ , എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് .... എങ്ങോട്ടെന്നറിയാതെ ... ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ...... mediaX Paravoor jyothis9633114733@gmail.com

തൂലിക

Image
കാലത്തിന്റെ കടന്നു പോക്കില്‍ എന്റെ തൂലിക ഞാന്‍ വലിച്ചെറിയും അതിലെ മഷിക്ക് കറുപ്പ് നിറമായിരുന്നു. ആ കറുപ്പ് ഇപ്പോള്‍ എന്റെ മനസ്സിലാണ് ഹൃദയരക്തം കൊണ്ട് ഞാന്‍ എഴുതിയ വാക്കുകള്‍ ! കണ്ണുനീരില്‍ കുതിര്‍ന്നിരിക്കുന്നു പുകമറ പോലെ വാക്കുകള്‍ എന്നെ കൊഞ്ഞനം കുത്തുന്നു mediaX Paravoor jyothis9633114733@gmail.com

നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം

Image
ജീവിക്കാന്‍ ആശയും മരിക്കാന്‍  ഭയവും ഉണ്ടായിട്ടല്ല ഞാനിന്നും ജീവിക്കുന്നത് നീ ജീവിക്കുന്ന ലോകത്തെവിടെ എങ്കിലും   ജീവിക്കാമെന്ന് കരുതിയാണ് ആകാശത്തൊരു നക്ഷത്രമാണ് നീയെങ്ങില്‍   മറ്റൊരു നക്ഷത്രമായ് എനിക്ക്   പിറക്കണം നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ലക്ഷക്കണക്കിന്‌ പ്രകാശവര്‍ഷങ്ങള്‍  ആണെന്ന് എനിക്കറിയാം എങ്കിലും കുറിപ്പുകള്‍ mediaX Paravoor jyothis9633114733@gmail.com