Posts

Showing posts from June, 2011

അനാഥന്‍

Image
നിറഞ്ഞ കണ്ണുകളും വേദനിക്കുന്ന   മനസ്സുമായ് ഈ   ഈ യാത്ര തുടങ്ങുകയാണ് എന്റെ അവസാന യാത്ര ഈ ഭൂമിയുടെ തീരത്ത് ഞാന്‍ പിറന്നു വീണത്‌  കരഞ്ഞു കൊണ്ടാണോ എന്നെനിക്കറിയില്ല ബന്ധുതങ്ങള്‍ക്ക് പിറകെ നടന്നത് സ്നേഹത്തിന്റെ പൊരുള്‍ അറിയാനായിരുന്നു അത് എങ്ങനെ നിര്‍വചിക്കനമെന്നും എനിക്കറിയില്ലാരുന്നു. എന്നും ഞാന്‍   ഒറ്റയിക്കായിരുന്നു അതായിരിക്കാം എന്റെ പരാചയം .എനിക്ക് പിണക്കമില്ല ഡയറി താളുകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ആ വിഷമം ഞാന്‍ കഴുകി കളഞ്ഞു ജീവിതത്തിന്റെ സത്യം - മിത്യ  ഇവയെ ഞാന്‍ അക്ഷരങ്ങളില്‍ ആവാഹിച്ചു ഞാന്‍ അക്ഷരങ്ങളെ കൂട്ട് പിടിച്ചത് എന്നെ മറക്കുവാന്‍ ആയിരുന്നു.അവര്‍ മാത്രമായിരുന്നു എന്നും  എനിക്ക്  വേണ്ടി കരഞ്ഞത്. പരസ്യമായ   സ്നേഹ പ്രകടനഗല്‍ ഇഷ്ട്ടപെടാത്ത എന്നെ ഇല്ലാത്ത കുറ്റം ചുമത്തി കുരിശു മുനയില്‍ നിര്‍ത്താന്‍ എല്ലാരും  ആര്‍ത്തി കാണിക്കുമ്പോള്‍  ഞാന്‍ അറിയുന്നു മാനവജാതിയിലെ അവസാനത്തെ അനാഥന്‍    ഞാന്‍ ആയിരിക്കുമെന്ന്

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്

Image
എന്റെ കുട്ടികാലം ഒരുപാടു അവഗണന കണ്ടു വളര്‍ന്നതാണ് . ഇതെഴുതുമ്പോള്‍ എന്റെ കണ്ണ് നിറയുന്നതും ആരും കാണില്ല . എന്റെ വിഷമങ്ങള്‍ ആരോടും ഞാന്‍ പറയില്ലരുന്നു അത് എന്റേത് മാത്രമാക്കി ഞാന്‍ വച്ചു ജീവിതത്തില്‍ ഞാന്‍ നേടിയത് ചുരുക്കം ചില കൂട്ടുകാര്‍ അവരായിരുന്നു .എനിക്ക് എല്ലാം എനിക്ക് താങ്ങും തണലുമായ് അവര്‍ ഉണ്ടാവും എന്ന് ഞാന്‍ കരുതി . ജീവിതം കെട്ടിപ്പോക്കുവാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് അവരുമായി സംസാരിക്കാന്‍ സമയം കിട്ടാതായി എങ്കിലും അവരെന്നും എനിക്ക് പ്രിയമുള്ളവര്‍ തന്നെ ആയിരുന്നു. എന്റെ സാഹചര്യങ്ങള്‍ അവര്‍ മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിച്ചു എന്റെ വിശ്വാസങ്ങള്‍ കാറ്റില്‍ പറത്തി അവര്‍ പൊയ് മറഞ്ഞു, എന്റെ തെറ്റിധാരണ ആവും ചിലപ്പോള്‍ ഇതു പക്ഷെ ഞാന്‍ തോറ്റു പൊയി. എന്റെ തെറ്റിധാരണകള്‍ കൊണ്ടാണോ ? എന്നറിയില്ല ഞാന്‍ ജീവിതത്തില്‍ പരാച്ചയപെട്ടു പോയ്‌ . ചിപ്പോള്‍ എല്ലാം എന്റെ മിഥ്യ ധാരണകള്‍ മാത്രമാകാം എന്നായാലും ഞാന്‍ മനസ്സികമായ് തളര്‍ന്നു അപ്പോള്‍ എനിക്ക് തോന്നിയ ഒരു ചിന്ത മരണം അതിനെ പുല്‍കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ തോറ്റു പൊയ് എല്ലാരും എന്നെ മാനസികരോഗിയായി മുദ്രകുത്തി . എന്

ജീവന്റെ തളിരില

Image
നിറഞ്ഞ ജീവിത ശിഖരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പോയി രിക്കുന്നു ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍ വൃക്ഷങ്ങള്‍ ആഹ്ലാദത്തോടെ ആടിയുലഞ്ഞു ചില വൃക്ഷങ്ങള്‍ മണ്ണിന്റെ മാറിലേക്ക് അലറി കരഞ്ഞു കൊണ്ട് ഇടറി വീണു.വര്‍ഷങ്ങള്‍ പെയിതോഴ്ഞ്ഞ വേളയില്‍ ഇടറി വീണ വൃക്ഷത്തിന്റെ വേരില്‍ നിന്നും ജീവന്റെ തളിരില മുളച്ചു വന്നു . മനുഷ്യന്റെ ദാഹര്‍ത്തമായ മിഴികളിലെ കൃരനായ മനസ്സ് തന്റെ പദങ്ങളെ നോക്കി . മുളച്ചു വന്ന തളിരിലയുടെ അസ്ഥികൂടങ്ങള്‍ തന്റെ പദങ്ങളില്‍ നിന്നും മെല്ലെ തുടച്ചു മാറ്റി, തിളങ്ങുന്ന അട്ടഹാസം അന്തരിക്ഷത്തില്‍ മുഴക്കി തൃപ്തിയോടെ പദങ്ങള്‍ ചേര്‍ത്തുവച്ചു ഉറക്കത്തിലേക്ക് മയങ്ങി വീണു mediaX Paravoor jyothis9633114733@gmail.com

ആത്മാവിന്‍ വേദന ആരറിയാന്‍

Image
ഒരു ചെറു കാറ്റേറ്റ് ഒരു പൂ കൊഴിയുമ്പോള്‍ .. ശലഭത്തിന്‍ വേദന ആരറിയാന്‍ എന്നാല്‍ പൂവിന്റെ ദുഃഖം ഞാന്‍ അറിയും .. മണ്ണില്‍ കിടന്നു പിടയുന്ന പൂവിതള്‍ മര്‍ത്ത്യന്റെ പാദത്തില്‍ മൃദു- സ്പര്‍ശനമെകുമ്പോള്‍ ഇന്നലെ ഞാന്‍ തേടി നിന്‍ ചുണ്ടിലെ തേന്‍ തേടി ഇന്നിന്റെ മാറില്‍ കിതച്ചു നിന്നു;ഈ ശലഭത്തിന്‍ വേദന ആരറിയാന്‍ ? കലച്ചക്രങ്ങള്‍ കറങ്ങി തിരിഞ്ഞിട്ടും മര്‍ത്ത്യന്റെ ഹൃദയവും കപടമാകുന്നു , കാറ്റിന്റെ വേഗവും തീകനലാവുന്നു. പൂവിന്റെ ശിഖരങ്ങള്‍ ഓടിഞ്ഞമാരുന്നു ശലഭത്തോടൊപ്പം ശവമഞ്ചലെരുമ്പോള്‍ വടക്കേ പുറത്താരോ ചിത ഒരുക്കുന്നു അവയില്‍ വീണെന്റെ ചിത്രങ്ങള്‍ കരിയുന്നു കരിയും പുകയും ഉയര്‍ന്നു പൊങ്ങുമ്പോള്‍ നീരുന്നതെന്‍ മനസ്സാണ് തെക്കെ പുറത്താരോ ചിത ഒരുക്കുന്നു ചന്ദന മുട്ടിയും കൂട്ടിനുണ്ട് ചന്ദന മുട്ടയില്‍ വെന്തുരുകുമ്പോള്‍ ആത്മാവിന്‍ വേദന ആരറിയാന്‍ ആത്മാവിന്‍ വേദന ആരറിയാന്‍ .... mediaX Paravoor jyothis9633114733@gmail.com

പ്രണയം

Image
അക്ഷരങ്ങള്‍ മനസ്സില്‍ കോര്‍ത്ത്‌ ഞാന്‍ ചേര്‍ത്ത് വച്ചപ്പോള്‍ കവിതയായി അതില്‍ പ്രണയം കലര്‍ന്നപ്പോള്‍ നിങ്ങള്‍ എന്റെ തൂലിക പിടിച്ചു വാങ്ങി mediaX Paravoor jyothis9633114733@gmail.com

നിഴല്‍

Image
ജീവിതമെന്ന ബാക്കി പാത്രത്തില്‍ നൊമ്പരങ്ങളുടെ സ്ഥാനം ഒരിക്കലും അവസാനിക്കുന്നില്ല... സ്നേഹ മുഹുര്ത്തങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ സുഹൃത്തുക്കള്‍ എന്നില്‍ നിന്നും വേര്പിരിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിയാത്ത ദുഖവും ഓര്‍മകളുടെ നിലയിക്കാത്ത വേദനയും എന്നില്‍ നിറഞ്ഞു നിന്നിരുന്നു. അവരുടെ വേര്‍പാടില്‍ എന്റെ മിഴികളിലെ നീര്‍കണങ്ങള്‍  ഇപ്പോഴും ഉരുണ്ടു വീഴുന്നത് എന്തിനാണെന്നും  എനിക്കറിയില്ല? നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന ഹൃദയത്തില്‍ നിന്നും അവസാന തുടിപ്പും ചിറകടിച്ചുയരുമ്പോള്‍ ,അനന്തമായ സമാന്തര രേഖയില്‍ അവശേഷിക്കുന്നത് ജന്മന്തരത്തോളം മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ സ്വപ്നം കാണാതെ ഡയറി താളുകളില്‍ എഴുതി പിടിപ്പിച്ച സൗഹൃദങ്ങളുടെ പാഴ് ചിന്തകളായിരുന്നു  എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.. ബന്ധുതങ്ങള്‍ക്ക്  പിറകെ പോയത് ഞാന്‍ ആരാണ് എന്നറിയുവാനായിരുന്നു.ഉറ്റവരുടെയും ഉടയവരുടെയും മരണത്തിന്റെ ചിറകടി ശബ്ദം നേരത്തെ കേള്‍ക്കാന്‍ എനിക്കും കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു, എന്നിട്ടും, മറ്റുള്ളവര്‍ കുറ്റം ചെയിതിട്ടു എന്നെ പഴിക്കുമ്പോഴും നിധി പോലെ കാത്തുവച്ച ബന്ധങ്ങള്‍ നഷ്ട്ടമാകുന്നത

നന്ദിതയുണ്ടയിരുന്നെങ്കില്‍....

Image
നന്ദിത(ജനനം: 1969 മെയ് 21-മരണം: 1999 ജനുവരി 17) മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്‍ഷമാവുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം. ''നേര്‍ത്ത വിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..'' എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട

Rethinirvedam the yesteryear classic

Image
Rethinirvedam the yesteryear classic, penned by the maverick Padmarajan and brought to life on celluloid by ace director Bharathan is set to return on the big screen . The coming-of-age movie which show cased a sensual portrayal of the titular character by Jayabharathi, in the new version is brought to life by Shewatha Menon. The role of Krishnanchandran as a teenager (Pappu) caught in the flux of sexual adolescence, is being essayed by Sreejith Vijay. The storyline of the classic which miffed many for its sensual portrayal of the lead as well as garnered appreciation for its narrative is bound to be the same in the new version. The classic of 1978 redefined the art of movie making and became a torch bearer for many movies in the 1980’s. വീണ്ടും mediaX Paravoor jyothis9633114733@gmail.com
Image
സ്‌ത്രീയും സ്‌ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചന്ദനമരങ്ങള്‍ പറയുന്നത്‌. എന്നാല്‍ സ്വവര്‍ഗസ്‌നേഹത്തിന്റെ കഥ മാത്രമല്ല ഈ നോവലിന്റേത്. ഭാര്യഭര്‍ത്തൃബന്ധത്തിന്റെ ശൈഥില്യവും ഇരുവരും തമ്മിലുള്ള പ്രായത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെ ഇതിന്റെ വിഷയമാണ്. ചന്ദനമരങ്ങള്‍ എന്ന പ്രയോഗം പോലും ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ വളര്‍ന്നു വരുന്ന മൌനത്തെയാണ് സൂചിപ്പിക്കുന്നത്‌. ഒരുമിച്ചു കളിച്ചു വളര്‍ന്ന കല്യാണിക്കുട്ടിയും ഷീലയും. കാമത്തിന്റെ നിറം കലര്‍ന്നതായിരുന്നു അവരുടെ സ്‌നേഹബന്ധം. ഇരുവരും ഭാര്യമാരാ‍യെങ്കിലും തങ്ങളുടെ പുരുഷന്മാരുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാഹചര്യങ്ങളെ ഭയന്ന് മൌനത്തിലാഴുന്നു ഷീല. പുരുഷന്മാരുമായി ബന്ധമുണ്ടാക്കിയും പൊട്ടിച്ചും വെറുപ്പിനെ വാചാലമാക്കുന്നു കല്യാണിക്കുട്ടി. mediaX Paravoor jyothis9633114733@gmail.com

ഓര്‍മ്മകള്‍

Image
mediaX Paravoor jyothis9633114733@gmail.കോം

നീ

എന്നുള്ളിലെ ചെമ്പകപൂമരചില്ലയില്‍ തെന്നലായി വന്നു നീ തഴുകിയതാവാം നിലയിക്കാത്ത നിനവിന്‍ തീരത്ത് നീ തിരകളായി വന്നടിഞ്ഞിരിക്കാം മഴവില്‍ തംബുരു മീട്ടുമ്പോള്‍ ഓര്‍മ്മകള്‍ വരികളായി ഉതിര്‍ന്നിരിക്കാം നിന്‍ ഓര്‍മയില്‍ ഞാന്‍ ഉരുകുമ്പോള്‍ അകലത്തായി നീ എന്ത് ചെയികയവാം ഇനിയും നിനയിക്കാത്ത നിന്‍ നീരും മനസ്സിന്‍ തണലായി എത്തുവാന്‍ ഇനിയും ഞാന്‍ ഉയര്തെഴുനെട്ടിടാം mediaX Paravoor jyothis9633114733@gmail.com

ഞാന്‍ വല്ലാതെ നിന്നെ......!

Image
പനിനീര്‍പൂവിന്‍റെ സുഗന്ധത്തിന് പകരമായ് പ്രകൃതിപെണ്ണ് തന്ന തൂമഞ്ഞിന്‍ നിര്‍മ്മലമാം സ്പര്‍ശമേറ്റിട്ടോ? പുലര്‍കാല നിര്‍വൃതിയുടെ നിറവില്‍ പുല്‍കൊടിയോടു ഇഷ്ട്ടമാണെന്ന് പറഞ്ഞ നീര്‍മലര്‍തുള്ളിയെ കണ്ടിട്ടോ? വെറുക്കാന്‍ തുടങ്ങുന്നു നീയെന്നെ!!! അറിയില്ല ....? അറിയില്ല ...? പക്ഷെ ഒന്നറിയാം ഞാന്‍ വല്ലാതെ നിന്നെ......! mediaX Paravoor jyothis9633114733@gmail.com

കുരിപുഴ ശ്രീകുമാര്‍ അമ്മ മലയാളം എന്ന കവിതയില്‍ നിന്ന്

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമ സംഗീത തപസ്സു ചോദിക്കുന്നു ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു പാടും പിശാചു ശപിച്ചു ചോദിക്കുന്നു പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു കളിയച്ചനെയിത കിനാവ് ചോദിക്കുന്നു കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍ പുസ്തകം വിട്ടു  തഴച്ചു ചോദിക്കുന്നു എവിടെ എവിടെ എന്റെ സഹ്യ  പുത്രി മലയാളം എവിടെ എവിടെ സ്നേഹ പൂര്ണ മലയാളം കുരിപുഴ ശ്രീകുമാര്‍  അമ്മ മലയാളം എന്ന കവിതയില്‍ നിന്ന് mediaX Paravoor jyothis9633114733@gmail.com

സുനാമി

ഇതെന്റെ ഒരു പഴയ  രചനയാണ്                സുനാമി   നിന്റെ കവിളില്‍ തട്ടി വീണു ചിതറും മഴതുള്ളി പോലെ , ചീന്തിയെറിയപ്പെട്ട ഒരു പിടി ദീപുകളിലും എങ്ങു വള്ളുവരുടെ പ്രിയനട്ടിലും പിന്നെ പരശുരാമന്റെ മലയാള മണ്ണിലും സമുദ്രരാജന്റെ കോപം നീലതിരമാലകളായി വീശിയടിച്ചതില്‍ അത്ഭുതമില്ല !

അക്ഷരങ്ങള്‍

Image
അക്ഷരങ്ങള്‍ മനസ്സില്‍ കോര്‍ത്ത്‌ ഞാന്‍ ചേര്‍ത്ത് വച്ചപ്പോള്‍ കവിതയായി അതില്‍ പ്രണയം കലര്‍ന്നപ്പോള്‍ നിങ്ങള്‍ എന്റെ തൂലിക പിടിച്ചു വാങ്ങി

നമ്മുടെ ആത്മാക്കളും ഹൃദയങ്ങളും

Image
നമ്മുടെ ആത്മാക്കളും ഹൃദയങ്ങളും തമ്മില്‍ ഒരിക്കലും ശണ്ട  കൂടിയിട്ടില്ല നമ്മുടെ ചിന്തകള്‍ മാത്രം കലഹിച്ചു ,ചിന്തകള്‍ അറിജിതമാണ്‌ . അവ സാഹചരിയങ്ങളില്‍ നിന്നും മുന്നില്‍ കാണുന്നവയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉടലെടുക്കുന്നു . ചിന്തകള്‍ നമ്മില്‍ ഉണ്ടാ കുന്നതിനു മുന്നേ ഹൃദയവും ആത്മാവും ലയിച്ചിരുന്നു . നല്ല ജീവിതത്തിനു വസ്തുതകളെ ക്രമീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ആണ് ചിന്തകള്‍. ഹൃദയത്തിന്റെയും ആത്മാവിന്റെയും ജീവിത വഴിയില്‍ അതിനു സ്ഥാനമില്ല.