Posts

Showing posts from 2012

ഒരു സൗഹൃദത്തിന്‍റെ ഓര്‍മയ്ക്കായി

Image
mediaX Paravoor jyothis9633114733@gmail.com

മലയാളം മരിക്കുന്നുവോ?

Image
നമ്മള്‍ മലയാളികളോട് മാതൃഭാഷയാണ്  മലയാളം.അമ്മിഞ്ഞപ്പാലുപോലെ മധുരമാണ് നമ്മുടെ മാതൃഭാഷ.  നമ്മുടെ മാതൃഭാഷയെ  മലയാളത്തെ  നാം പരിപാലിക്കേണ്ട രീതിയില്‍ പരിപാലിക്കുന്നുണ്ടോ? ഇല്ലന്നാണ് എനിക്ക് തോന്നുന്നത്. ലോകവും സാങ്കേതികവിദ്യകളും ദിനംപ്രതി പുരോഗതിയിലേക്ക് കുതിക്കുകയാണ്. ആ വേഗതയില്‍ മലയാളഭാഷയ്ക്ക്‌ അന്ത്യകൂദാശ കൊടുക്കുന്ന തിരക്കിലാണ് മലയാളികള്‍. "എനിച്ച് മലയാലം എയിതാനും വായിക്കാനും അരിയില്ല "  എന്ന് അഭിമാനത്തോടെ പറയുന്ന മലയാളികള്‍ , മലയാളം സംസാരിച്ചാല്‍ ഫൈന്‍ അടിക്കുന്ന  സ്കൂളുകളുമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ മലയാളഭാഷയുടെ സ്ഥാനമെന്താണ്? മാതൃഭാഷ ആശയവിനിമയത്തിന്‍റെ ഉപാധി മാത്രമല്ല അത് സാമൂഹികസമരസതയുടെയും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടെയും നിദാനം കൂടിയാണ് സര്‍വോപരി മാതൃഭാഷ ഒരു സംസ്കാരത്തിന്‍റെ പ്രതീകവും കൂടിയാണ്   . ലോകത്തെവിടെയും ഏതൊരുവന്‍റെയും വീണ്ടുവിചാരങ്ങള്‍ പൂര്‍ണമായും മറ്റുള്ളവരിലേക്ക്‌ പകരാന്‍ സജ്ജമായ ഭാഷ മാതൃഭാഷ തന്നെ. " എന്നുടെ ഭാഷ താനെന്‍ തറവാട്ടമ്മ... യന്യയാം ഭാഷ വിരുന്നുകാരി" എന്ന്‌ വള്ളത്തോള്‍ പാടിയിട്ടുണ്ട്‌. ഇപ്പോള്‍ ചിലര്‍ ചോദിക്കും വള്ളത്തോ

വരൂ പ്രണയിനി...... ഇത് നമ്മുടെ ദിനം !

Image
വരൂ പ്രണയിനി.... ഇത് നമ്മുടെ ദിനം ! നമുക്ക് പബ്ബുകളില്‍ കുടിച്ചു മദിക്കാം ഹോട്ടല്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍ അലിഞ്ഞു ചേരാം............ ഇന്ന് നമ്മുടെ ദിനം! ഇന്നുമാത്രം അണപൊട്ടുന്ന പ്രണയവികാരം നുകരാം ഒരു ചുംബനത്തിലോ... ആശംസാകാര്‍ഡിലോ ഇന്ന് ഞാന്‍ പ്രണയവികാരത്തെ ഒതുക്കിടട്ടെ ! ഇന്ന് നമ്മുടെ ദിനം... നുരഞ്ഞുപതയുന്ന കിംഗ്‌ഫിഷറിന്‍റെ ഉന്മത്തഭാവം അവസാനിക്കുന്നയിടത്തു, എന്‍റെ പ്രണയം മണ്ണടിയട്ടെ! ഇന്ന് നമ്മുടെ ദിനം ... പ്രണയദിനം ! അല്ലയോ വാലന്റൈന്‍ .... നിങ്ങളില്ലയിരുന്നെങ്കില്‍, എന്നില്‍ പ്രണയമില്ല! എനിക്ക് പ്രണയിനിയുമില്ല ! വരൂ പ്രണയിനി ..... ഇത് നമ്മുടെ ദിനം ! പ്രണയദിനം ! പ്രണയത്തെ ഒരു ദിനത്തില്‍ ഒതുക്കിയും കാര്‍ണിവലാക്കിയും കമ്പോള മുതലാളിത്തം മണ്ണോരുക്കുകയാണ് . ചാനല്‍ സ്ക്രോലുകളിലേക്ക് സന്ദേശം അയച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും വിപണി നല്‍കുന്ന ഉല്പന്നം കൈമാറിയും സാധ്യമാക്കാവുന്നതല്ല പ്രണയം പ്രണയ ആഭാസങ്ങളെ സര്‍ഗാത്മകത കൊണ്ട് പ്രതിരോധിക്കുക mediaX Paravoor jyothis9633114733@gmail.com

for love...

Don’t find love, let love find you. That’s why it’s called falling in love, because you don’t force yourself to fall, you just fall. ~ Unknown ~ * * * * * * * * * Lucky is the man who is the first love of a woman, but luckier is the woman who is the last love of a man. ~ Unknown ~ * * * * * * * * * It takes a minute to have a crush on someone, an hour to like someone, and an day to love someone… but it takes a lifetime to forget someone. ~ Unknown ~ * * * * * * * * * It breaks your heart to see the one you love is happy with someone else, but it’s more painful to know that the one you love is unhappy with you. ~ Unknown ~ * * * * * * * * * If love is the answer, can you please repeat the question? ~ Unknown ~ * * * * * * * * * Faith makes all things possible. Love makes them easy. ~ Unknown * * * * * * * * * I believe that to truly Love, is the ultimate expression of the will to live. A heart that

alone...............

Image
mediaX Paravoor jyothis9633114733@gmail.com

പ്രണയം ( എലിസബത്ത്‌ മരിയ )

Image
ദിനരാത്രങ്ങളുടെ കൊഴിഞ്ഞു പോക്കില്‍ എന്നോ ഞാന്‍ നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു . ഇരുള്‍ മൂടിയ എന്‍റെ ഏകാന്തതയില്‍ നിന്‍റെ സാമിപ്യം നരുനിലാവായി പൊഴിഞ്ഞു വീണു. നിന്‍റെ വാചാലത എന്‍റെ ഏകാന്തതയില്‍ പൊന്‍വിളക്കായി ജ്വലിച്ചുനിന്നു. പലപ്പോഴും മൗനം നമുക്കിടയില്‍ സംസാരിച്ചിരിക്കുമോ ? അറിയില്ല! ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ മാത്രമായിരുന്ന എന്‍റെ ജീവിതം ആ ജീവിതത്തിന് ഉത്തരം തന്നത് നീയായിരുന്നു പ്രിയ കൂട്ടുകാരി നിനക്ക് വേണ്ടി എന്‍റെ  സമ്മാനം സ്നേഹപൂര്‍വ്വം ജ്യോതിസ് mediaX Paravoor jyothis9633114733@gmail.com

love

Image
mediaX Paravoor jyothis9633114733@gmail.com

ചെമ്പകം പൂത്തപ്പോള്‍

Image
എന്‍റെ  മനസ്സില്‍ വസന്തത്തിന്റെ വര്‍ണ്ണകാഴ്ചകള്‍  നിറഞ്ഞത് ചെമ്പകം പൂത്തപ്പോള്‍ ആയിരുന്നു. എന്നില്‍ പ്രണയം പൂവിട്ടതും ആ നാളുകളില്‍ ആയിരുന്നു ഞങ്ങള്‍ പ്രണയം പങ്കുവച്ച ചെമ്പകച്ചുവട്ടില്‍ ഇന്നു ഞാന്‍ തനിച്ചാണ് mediaX Paravoor jyothis9633114733@gmail.com

കണ്ണാടി .................(മാധവിക്കുട്ടി)

എന്‍റെ സ്നേഹം കാട്ടുതേന്‍ പോലെയാണ് അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു അനുരാഗത്തിന്‍റെ അന്ത്യം ഒരു നായാട്ടിന്‍റെ അവസാനഘട്ടത്തെ അനുസ്മരിപ്പിക്കുന്നു ഇരയെ കിട്ടിയപ്പോള്‍ ഹൃദയമിടിപ്പിന്‍റെ വേഗത കുറഞ്ഞു ഇരയെ കിട്ടി ഇനി അതിന്‍റെ ചോര ചിന്തുന്നതില്‍ പ്രത്യേക ലഹരിയോന്നുമില്ല രക്തത്തിന് പ്രതീക്ഷിതമായ ഉപ്പുരസം സ്വാദ്‌ പ്രേമം ഗണികയെ പുണ്യാളത്തിയാക്കി പ്രേമം തന്നെ പ്രായശ്ചിത്തം പ്രേമം തന്നെ നിര്‍വൃതി സ്ത്രീയുടെ പ്രേമം പറ്റിക്കഴിഞ്ഞുവെന്നു ബോധ്യപ്പെടുന്ന നിമിഷം മുതല്‍ കാമുകന്‍ സ്വതന്ത്രനായി മാറുന്നു അയാളുടെ ഹൃത്തടം പ്രശാന്തമായ ഒരു കടലായി തീരും ഇനി അയാള്‍ക്ക്‌ മറ്റൊരു നായാട്ടിനു പോകാം mediaX Paravoor jyothis9633114733@gmail.com

നന്ദിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം

Image
നന്ദിത ഓര്‍മയായി മറഞ്ഞിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ തികയുകയാണ് .നന്ദിതയുടെ ഓര്‍മകള്‍ക്ക് മരണമില്ല "ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ് ഉരുകുകയാണ് നീയല്ലാതെ യാതൊന്നും എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട ്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? അറിയില്ല ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു നന്ദിത പോയി മറഞ്ഞു ഓര്‍മ്മകളുടെ ചായകൂട്ടില്‍ നിന്നും ഒരു മോഹം ഉടലെടുക്കുന്നു . തകര്‍ന്നടിഞ്ഞിട്ടില്ലാത്ത നഷ്ട്ടപ്രണയം നിഴലിക്കുന്ന കവിത്യ ഭാവനയില്‍ നിന്നും പുതിയ ഒരു സ്വപ്നം ഉടലെടുക്കുന്നു നന്ദിതയുണ്ടയിരുന്നെങ്കില്‍.... നിറനിലാവിന്‍റെ സൌന്ദര്യം ആസ്വ

പനി പിടിച്ച ചിന്തകള്‍ അഥവാ പനി പിടിപ്പിച്ച ചിന്തകള്‍

എന്‍റെ ഡയറി കുറിപ്പുകള്‍ എനിക്ക് തോന്ന്യാസം കാണിക്കാനുള്ള വേദിയായിട്ടാണ് ഞാന്‍ കാണുന്നത് . എന്‍റെ വട്ടുകള്‍ അങ്ങനെ കണ്ടാല്‍ മതി കേട്ടോ . അപ്പോള്‍ തുടങ്ങാം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ഞാന്‍ .ആകെ ഒരു വല്ലായ്ക! സമയം രണ്ടര കഴിഞ്ഞിരിക്കുന്നു .കിടന്നിട്ട് ഉറക്കം വരുന്നില്ല... ഡയറിയും പേനയും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി . നല്ല തണുപ്പ് ! പുറത്തെ ചാരുകസേരയില്‍ ഇരുന്നു കൊണ്ട് ഒരു സിഗരറ്റിന് തീ കൊളുത്തി . എന്തൊക്കെയോ എഴുതണമെന്നുണ്ട് ....പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല ...ഇരുട്ടില്‍ പുകചുരുളുകള്‍ അലിഞ്ഞു ഇല്ലാതാകുന്നതും നോക്കി കുറെ നേരം ....... ഡയറി തുറന്നു ..... ചിന്തകള്‍ കാടുകയറി പോകുന്നു. എഴുതാന്‍ എന്തൊക്കെയോ മനസ്സില്‍ ഉണ്ട് ! ചിന്തകള്‍ അക്ഷരങ്ങളായി വിടരുന്നില്ല . കണ്ണടച്ച് കിടന്നു ..... ഓര്‍മ്മകള്‍ മനസ്സിനെ കുത്തിനോവിക്കുന്നു ! എന്നാണ് ഈ ഓര്‍മ്മകള്‍ ഒന്ന് അവസാനിക്കുക ? അറിയില്ല ...... മങ്ങിയും തെളിഞ്ഞും ഓര്‍മ്മകള്‍ കടന്നുപോകുന്നു . ചൂളംവിളിച്ച് അലറിയടുക്കുന്ന തീവണ്ടിയെ പോലെ......ഞാന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു . നിശബ്ദത........ ..................

ഭാഷ

"വാക്കുകള്‍ കൊണ്ട് സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും സൃഷ്ട്ടിക്കുക. കാന്താരപ്പരപ്പിനെയും പാരാവാരത്തെയും വക്കുകളിലൊതുക്കുക " എഴുത്തുകാരന്റെ ലക്ഷ്യം അതാണെന്ന് പ്രമുഖ സാഹിത്യ നിരുപകന്‍ എം . കെ സാനു പറയുന്നത് . അതിന് ഈ സൗഹൃദകൂട്ടത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഭാഷയെന്ന ഉപാധിയുടെ കാര്യം ചിന്തിക്കുമ്പോഴും സാമുഹിക ജീവിതമെന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നില്‍ തെളിഞ്ഞു വരുന്നു. സാമൂഹിക ജീവിതത്തിന്റെ വിദഗ്ധ- സംഭാവനയും വിഷിഷ്ട്ട സമ്പത്തുമാണ് ഭാഷ. നൂറ്റാണ്ടുകളിലൂടെ തലമുറകള്‍ അത് വ്യവഹരിച്ചുപോന്നു ഇനിയും ഇനിയും അന്തമായ തലമുറകളിലൂടെ അത് തുടരുകയും ചെയ്യും. വാക്കുകള്‍ക്ക് പൊതുവായ അര്‍ത്ഥ - വിശേഷങ്ങള്‍ നാം കല്‍പ്പിച്ചു പോരുന്നുണ്ട് . ഈ പൊതുഭാവമില്ലാത്തിടത്ത് ഭാഷയില്ല , മനുഷ്യര്‍ പരസ്പരം അറിയില്ല കവ്യമില്ല, കലയില്ല.... ഭാഷ എന്ന് പറഞ്ഞാല്‍ വാക്കുകളും അവയുടെ അര്‍ത്ഥവിശേഷങ്ങളും എന്നര്‍ത്ഥം. നിങ്ങളുടെ തൂലികയില്‍ മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ പോലെ നല്ല സൃഷ്ടികള്‍ വിരിയട്ടെ എന്നാശംസിക്കുന്നു mediaX Paravoor jyothis9633114733@gmail.com