പിച്ചി പൂക്കള്‍


ഈ ഉമ്മറത്തിണ്ണയില്‍ ഞാന്‍ ഇരിക്കവേ
കാലം ഒരുപാട് കടന്നു പോയിരുന്നു
ഓര്‍മ്മകള്‍ പണ്ടേ മരവിച്ചിരുന്നു
മുറ്റത്ത്‌ പൂവിട്ട പിച്ചിപ്പൂ  കണ്ടപ്പോള്‍
അറിയാതെ ഞാന്‍ നിന്നെ ഓര്‍ത്തു പോയി
നമ്മള്‍ കോര്‍ത്തോരാ  പിച്ചിപൂമാലകള്‍
കാലം ചവിട്ടി കടന്നു പോയിരുന്നു

ഓര്‍മ്മതന്‍ ജാലകം തുറന്നു ഞാന്‍
ചെന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയോ
മടിച്ചു നിന്നു,
അക്ഷരങ്ങള്‍ കണ്ണുനീര്‍ തുള്ളിയായി
വീണുടഞ്ഞപ്പോള്‍
മനസ്സിന്റെ താളുകള്‍ കുതിര്‍ന്നു പോയ്‌
എന്റെ കണ്ണും നിറഞ്ഞു പോയ്‌

മറവിയെ സ്നേഹിച്ചു  ഓര്‍മയായി ഞാന്‍
തനിച്ചയായ ഏകാന്തകാലം
കണ്ണുനീര്‍ചാലിനാല്‍ ചിത്രം  വരച്ച
എന്റെ ഏകാന്തകാലം
മറവിയുടെ താളുകളില്‍ ഞാന്‍
അക്ഷരം പഠിച്ച രാവുകള്‍ !
കുത്തികുറിച്ച  നിനവുകള്‍ !
 
ഓര്‍മതന്‍  പാഠപുസ്തകം
മനസ്സിന്റെ  ജ്വലകളെ
പ്രണയിക്കവേ
നിനവുകള്‍ ഒരു പിടിച്ചാരമായി
മണ്ണില്‍ പതിച്ചലിഞ്ഞു
ഇളംതെന്നല്‍ അവയെ കാണാതെ
നിലാവ് പുണരാതെ
ഒരു പിടിച്ചാരമായി ഓര്‍മ്മകള്‍

ഇനി ഈ വഴിയില്‍
ഈ കറുത്തവാവില്‍  ഞാന്‍
നിലാവ് തേടുവതാര്‍ക്കു വേണ്ടി
പിച്ചിപ്പൂ കോര്‍ക്കുന്നതാര്‍ക്കുവേണ്ടി
അറിയില്ല, എന്നറിയുമ്പോഴും
മറവിയുടെ ആഴങ്ങളിലേക്ക്
ഞാന്‍ നടക്കട്ടെ ഒരുപിടി പിച്ചിപൂക്കളുമായി


mediaX Paravoor jyothis9633114733@gmail.com

Comments

  1. very nice......മറവിയുടെ ആഴങ്ങളിലേക്ക്
    ഞാന്‍ നടക്കട്ടെ ഒരുപിടി പിച്ചിപൂക്കളുമായി

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

മലയാളം മരിക്കുന്നുവോ?