Posts

Showing posts from August, 2011

ചോദ്യങ്ങള്‍

Image
ക ണ്ണാരം പാടുന്ന രാക്കിളികളും കിന്നാരം ചൊല്ലുന്ന കുരുവിയിണകളും പ്രണയത്തിന്റെ മാസ്മരികതയില്‍ നിറഞ്ഞാടുന്നു ദുരെയെവിടെയോ ഒരു കുയില്‍ പാടി തിമിര്‍ക്കുന്നു " നിന്റെ പൂങ്കാവനത്തില്‍ ....... ഞാനൊരു പുഷ്പ്പശലഭമായി പറന്നിരുന്നുവെങ്കില്‍......... .. " എന്നാ മധുരഗാനം കേട്ടുകൊണ്ടാവണം നനുനനുത്ത മഴതുള്ളികള്‍ പ്രണയ മര്മ്മരങ്ങളായി ഭൂമിയില്‍ പിറന്നു വീഴാന്‍ തുടങ്ങിയത് .... അറിയില്ല ....... ചിന്തകളും കുറെ ഓര്‍മകളുമായി ഒരു ദിവസം കൂടി കടന്നു വന്നു ഇന്നലെയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാനിന്ന് ഏറെ ദുഖിതനാണ് . സ്നേഹപ്രവചാകനായ യേശുദേവന്റെ ജന്മനാട് ഇന്ന് മനുഷ്യ ക്രുരതകളുടെ വിളനിലമായി മാറികഴിഞ്ഞിരിക്കുന്നു. യേശു പിറന്ന ഭൂമി സമാധാനത്തിനും സ്നേഹത്തിനും അന്യമാകുമ്പോള്‍ ഈ ഭൂമിയുടെ മടിത്തട്ടില്‍ ഞാന്‍ പിറന്നു വീണത്‌ കരഞ്ഞു കൊണ്ടാണോ എന്നെനിക്കരിയില്ലരുന്നു ..... ബന്ധുത്വങ്ങള്‍ക്ക് പിറകെ നടന്നത് സ്നേഹത്തിന്റെ പൊരുള്‍ അറിയുവാനായിരുന്നു .എന്നാല്‍ അത് എങ്ങനെ നിര്‍വചിക്കണം എന്ന് എനിക്കറിയില്ല. പ്രണയം മതത്തിന്റെ പേരില്‍ അകന്നു പോയപ്പോള്‍ ഓര്‍മകള്‍ക്ക് ചുറ്റും വീണുഴറിയ എന്റെ മനസ്സ് കണ്ണുനീര്

കയ്പവല്ലരി --വൈലോപ്പിള്ളി

ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും, ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും' mediaX Paravoor jyothis9633114733@gmail.com

പാഥേയം -അയ്യപ്പന്‍

ഒരിക്കല്‍ ഞാന്‍ കയ്പ്പിന്റെ കനികള്‍ നിറഞ്ഞ ഒരു കാഞ്ഞിരമായിരുന്നു. ഇന്നെന്റെ കുഞ്ഞാടിന്റെ തോലില്‍ രക്തം തെറിക്കുന്നു. ഇന്ന് ഞാന്‍ തുലാസിന്റെ തട്ടിലെ മാംസം പറിച്ചെടുക്കപ്പെട്ട പാഥേയം. mediaX Paravoor jyothis9633114733@gmail.com

സുന്ദരസ്വപ്നം

Image
mediaX Paravoor jyothis9633114733@gmail.com

ഞാന്‍

എന്റെ സ്വപ്‌നങ്ങള്‍ : മഴവില്ലിന്റെ നിറശോഭയില്ലയിരുന്നു എന്റെ മോഹങ്ങള്‍ : അലയടിച്ചുയരുന്ന നീലത്തിരകള്‍ എന്റെ കാമുകി : കണ്ണുനീര്‍ത്തുള്ളികളില്‍ മധുരമൂട്ടിയ എന്റെ തൂലിക ഓര്‍മ്മകള്‍ : എന്റെ ദുഖങ്ങളില്‍ എന്നോടൊപ്പം അലിയാന്‍ തൂലികയും കടലാസും അണിചേരുമ്പോള്‍ എനിക്ക് സ്വന്തമെന്ന് പറയാന്‍ ചിന്തകള്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രം ചിന്തകള്‍ : പറന്നുപോകുന്ന പക്ഷികള്‍ ഒരുപക്ഷെ തിരിച്ചു വന്നേക്കാം നഷ്ട്ടപ്പെട്ടുപോയ വിശ്വാസവും സ്നേഹവും ഒരിക്കലും തിരിച്ചുവരില്ലന്നു എനിക്കറിയാം mediaX Paravoor jyothis9633114733@gmail.com