Posts

Showing posts from October, 2011

അനന്തമീ ജീവിതം

കടിഞ്ഞാണില്ലാത്ത കുതിരയെപോലെ കാലം അതിന്റെ പ്രയാണം അവിരാമം തുടരുന്നു.ഇവിടെ സംഭവബഹുലമായ ഒരു ജീവിതത്തിന് തിരശീല വീഴുമ്പോള്‍ , പുതിയതും , പ്രതീക്ഷാനിര്‍ഭരവുമായ ഒരു പുതുപുത്തന്‍ ജീവിതത്തിന് തിരശീല ഉയരുന്നു ..... കാലത്തിനുപോലും മായിക്കുവാന്‍കഴിയാത്ത ഒത്തിരി ഒത്തിരി ഓര്‍മകളുമായി സ്നേഹപൂര്‍ണ്ണമായ ഈ ജീവിതം നമ്മെ ധന്യമാക്കുന്നു . പണമെന്ന മസ്മരികതയും , മനസ്സിന്റെ ഉള്‍ത്താരില്‍ നിറഞ്ഞു നില്‍ക്കുന്ന അന്ധവിശ്വാ സങ്ങളും കൂടിയാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു അല്ലങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു .... പ്രതികരിക്കുക അല്ലങ്കില്‍ പ്രതിഷേധിക്കുക എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണല്ലോ. പ്രണയഭാവനകളും ഊഷ്മളമായ സ്നേഹവും , ജീവിത ദാമ്പത്യവും ഇവിടെ അന്യമാകുന്നില്ല എല്ലാം ജീവിതത്തിന്റെ നേര്‍വരകള്‍ മാത്രം . എങ്കിലും പ്രണയത്തെയും ,പ്രണയഭാവനകളെയും ആരാധിക്കുന്നവര്‍ തന്നെ അതിന്റെ അസ്ഥിദുഖങ്ങളുടെ ചിതയോരുക്കുവാന്‍ കാത്തു നില്‍ക്കുന്നത് ഭാവിയുടെ ഭാഗഭേയം നിര്‍ണയിക്കുവാനുള്ള സൂര്യവെളിച്ചം കിനിയുന്നത് സ്നേഹമെന്ന മഹാ സത്യത്തിലൂടെ മാത്രമാണ് എന്ന സത്യം പലരും മറച്ചു പിടിക്കുന്നു . സുഹ്രത്ത്ബന്ധത്തിനും

എന്‍റെ തൂലിക ആദ്യമായി ചലിച്ചപ്പോള്‍

കൂട്ടുകാരെ എന്‍റെ തൂലിക ആദ്യമായി ചലിച്ചത് ഒരു കയ്യെഴുത്ത് മാസികയുടെ എഡിറ്റോറിയല്‍ എഴുതി കൊണ്ടായിരുന്നു. എന്‍റെ നാട്ടില്‍ ഒരു കൊച്ചു വായനശാല ഉണ്ട് കേട്ടോ കൊച്ചാലും മൂട് വായനശാല എന്നാണ്‌ പേര് എന്‍റെ കുട്ടികാലത്ത് വായനശാലയില്‍ കയ്യെഴുത്ത് മാസിക ഉണ്ടായിരുന്നു ഇപ്പോള്‍ ആ കയ്യെഴുത്ത് മാസിക എന്ന ചിന്തയും ചിതലരിച്ചുപോയി. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നസമയത്താണ് ഞാന്‍ വായനശാലയില്‍ പോകാന്‍ തുടങ്ങിയത് ഇപ്പോള്‍ പോകരെ ഇല്ല അതൊരു സത്യം .കാലം കടന്നുപോയപ്പോള്‍ വായനശാലയില്‍ നിന്നും അരുണോദയം എന്ന കയ്യെഴുത്ത് മാസികയും പോയി മറഞ്ഞു. എല്ലാം ഓര്‍മ്മകള്‍ മാത്രം രണ്ടുദിവസങ്ങള്‍ മുന്‍പ്‌ വായനശാലയിലെ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ പഴയ കയ്യെഴുത്ത്മാസികകള്‍ എന്‍റെ കണ്ണില്‍പെട്ടു. എന്‍റെ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ആ മാസികകള്‍ കാരണം ഉണ്ടായി ആ ചിതലരിച്ച ഓര്‍മകളില്‍ നിന്ന് ഒരു എഡിറ്റോറിയല്‍ ഞാന്‍ എവിടെ വീണ്ടും എഴുതുകയാണ് "കയ്യെഴുത്ത് മാസികയുടെ സുഗന്ധം നിറയുന്ന കലാലോകത്തിന്‍റെ വസന്തകാലത്തിന് ഹൃദയത്തിന്‍റെ കയ്യൊപ്പുള്ള ഒരു എ

ചിതം

ഇന്നെനിക്കാകാത്ത സ്വപ്നാടനത്താല്‍ എന്നെ നീ ചിത്രമേ സാക്ഷാത്കരിച്ചു മണ്ണിന് കൈ വന്ന വിണ്ണിന്‍ മഹത്വം കണ്ണുള്ളവര്‍ക്കായി നീയാവിഷ്കരിച്ചു കന്മഷം തീണ്ടാത്ത സാഫല്യമോലും ധര്‍മ്മ സിദ്ധാന്തങ്ങള്‍ സാധൂകരിച്ചു തേനായ പ്രേമം നുരയിക്കുന്ന ചിത്രമേ .......... ഞാനായി മാറുവാന്‍ തുടങ്ങുന്നുവോ നീ ... കേവലമെന്‍ തൂലിക ചലിക്കുമ്പോള്‍ ഓര്‍മ്മയിക്കായൊരി വിഭവമൊരുക്കുമ്പോള്‍ വര്‍ണ്ണം വാരിപുതച്ച ചിത്രമേ ... നീയെന്തെന്നെയിത്രമേല്‍ സ്നേഹിക്കുവാന്‍ ? mediaX Paravoor jyothis9633114733@gmail.com

മനസ്സ്

മനസ്സ് ദുരൂഹമായ ഒരു സമസ്യയാണ്.ആര്‍ക്കും മനസ്സിലാകാത്ത ചിന്തകളുടെ ഉറവിടമാണ് മനസ്സ് .നമ്മള്‍ ഏതെങ്കിലും ഒന്നിനെ കുറിച്ച് ചിന്തിക്കുകയാണ് എന്നിരിക്കട്ടെ ! ആ ചിന്ത മറ്റുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും കേള്‍ക്കാനായാല്‍ എന്താണ് സംഭവിക്കുക ? അതെ ചിന്ത എന്ന വാക്ക് തന്നെ ഇല്ലാതാകും അത്രതന്നെ ! മനസ്സിന്‍റെ അകത്തളങ്ങളില്‍ ചെറുതും വലുതുമായ ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടാവാറുണ്ട് . അവ എല്ലാം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മാത്രം മനസ്സ് അതിന്‍റെതായ ഒരു ലോകത്ത് എത്തിച്ചേരുന്നു. ഈ ദുരൂഹമായ മനസ്സിനെ വാഴ്ത്തപ്പെടുന്നവര്‍ ധാരാളം . സമൂഹത്തിന്‍റെ വ്യഥകള്‍ക്കും ച്യുതികള്‍ക്കും മുന്നില്‍ എവിടെയൊക്കെയോ പാവം മനസ്സുകള്‍ അലഞ്ഞു തിരിയുമ്പോള്‍ മോഹഭംഗം പിടിപ്പെട്ട മനസ്സുകള്‍ ചടുലമായ വഴിത്താരകളില്‍ ആര്‍ത്തട്ടഹസിക്കുന്നു . വ്യത്യസ്തവും വ്യകുലവുമായ ചിന്തകളെ മനസ്സ് മോഹങ്ങളുടെ ആട്ടുതൊട്ടിലില്‍ താലാട്ടുമ്പോള്‍ , വിളക്ക് മരത്തിന് മുന്നില്‍ പോലും അന്യമായ സ്നേഹം വിങ്ങുന്ന ഹൃദയവുമായി അപമാനിതനായി നില്‍ക്കുന്നു................. മഴ കാത്തു നില്‍ക്കും വേഴാമ്പലിനെപ്

പ്രണയമര്‍മ്മരം

രാത്രിയിന്നെറെയായി സ്വപ്നങ്ങളെ - നിങ്ങള്‍ രാവിന്‍റെയിരുളില്‍ , മറഞ്ഞു നില്‍ക്കുന്നുവോ? മൂകനായി കേഴുന്ന എന്‍ മനതാരില്‍ ഇത്തിരി സ്വാന്തനം തന്നുകൂടെ താളവും ഭാവവും രാത്രിതന്‍ രൂപം രാഗവും വര്‍ണ്ണവും രാവിന്‍റെ ചിത്രം എന്‍ മനതാരില്‍ ഉയരുന്നു നിന്‍രൂപം ഉറങ്ങാതുണരുന്നു നിന്‍ മോഹരൂപം രാവിന്‍റെ മോഹിനി നീയെങ്ങോട്ടാറാടി- പോകുന്നു പ്രണയമാം മര്‍മ്മരം - ബാക്കി നില്‍ക്കേ; അകലുന്നു മര്‍മ്മരം നിന്‍സ്നേഹ- മേന്നോട്‌ ആരോ തിരികെ പറഞ്ഞു ഇല്ലില്ല നീയെന്‍റെതാണെന്നിലെ പ്രണയവും തീര്‍ഥവും ഒന്നുതന്നെ രാത്രിയെ നോക്കി തുറിച്ച്കിടക്കുമ്പോള്‍ എന്‍ മനതാരില്‍ വഞ്ചനാഭാവം രാവിന്‍റെ സുന്ദരി നീയിന്നകന്നു പോകുന്നു ഏകനായി കേഴുമ്പോള്‍ ഞാനിന്ന് സത്യമാം മരണത്തെ മാടി വിളിക്കുന്നു; അവ്യക്തമാം മരണത്തെ മാടി വിളിക്കുന്നു mediaX Paravoor jyothis9633114733@gmail.com