ഓര്‍മ്മകളുടെ ചായകൂട്ടില്‍ നിന്നും ഒരു മോഹം ഉടലെടുക്കുന്നു .
തകര്‍ന്നടിഞ്ഞിട്ടില്ലാത്ത നഷ്ട്ടപ്രണയം നിഴലിക്കുന്ന കവിത്യ ഭാവനയില്‍ നിന്നും പുതിയ ഒരു സ്വപ്നം ഉടലെടുക്കുന്നു........
ഒരു ചാറ്റല്‍ മഴയെങ്കിലും ............
Get link
Facebook
X
Pinterest
Email
Other Apps
നിന്റെ മനസ്സിലെ കാര്‍മേഘങ്ങള്‍ ഞാന്‍ കണ്ടിരുന്നു......
അവയുടെ കാഠിന്യം എനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട് അവയുടെ അന്തസത് ഒരു പക്ഷെ എനിക്ക് അറിയാന്‍ കഴിഞ്ഞേക്കും ......
നീ വിചാരിച്ചാല്‍ മാത്രം.
ഒരു ഗാനമാലപിച്ചു മഴ പെയ്യിക്കാന്‍ എനിക്കറിയില്ല.
ഒരു യാഗഗ്നിക്കുള്ള പരിശുദ്ധിയും എനിക്കില്ലത്തതിനാല്‍ എനിക്കതും സാധ്യമല്ല എങ്കിലും ഒരു മഴ പെയ്യണം....
ഒരു ചാറ്റല്‍ മഴയെങ്കിലും ............
വരൂ പ്രണയിനി.... ഇത് നമ്മുടെ ദിനം ! നമുക്ക് പബ്ബുകളില്‍ കുടിച്ചു മദിക്കാം ഹോട്ടല്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍ അലിഞ്ഞു ചേരാം............ ഇന്ന് നമ്മുടെ ദിനം! ഇന്നുമാത്രം അണപൊട്ടുന്ന പ്രണയവികാരം നുകരാം ഒരു ചുംബനത്തിലോ... ആശംസാകാര്ഡിലോ ഇന്ന് ഞാന്‍ പ്രണയവികാരത്തെ ഒതുക്കിടട്ടെ ! ഇന്ന് നമ്മുടെ ദിനം... നുരഞ്ഞുപതയുന്ന കിംഗ്ഫിഷറിന്റെ ഉന്മത്തഭാവം അവസാനിക്കുന്നയിടത്തു, എന്റെ പ്രണയം മണ്ണടിയട്ടെ! ഇന്ന് നമ്മുടെ ദിനം ... പ്രണയദിനം ! അല്ലയോ വാലന്റൈന്‍ .... നിങ്ങളില്ലയിരുന്നെങ്കില്, എന്നില്‍ പ്രണയമില്ല! എനിക്ക് പ്രണയിനിയുമില്ല ! വരൂ പ്രണയിനി ..... ഇത് നമ്മുടെ ദിനം ! പ്രണയദിനം ! പ്രണയത്തെ ഒരു ദിനത്തില്‍ ഒതുക്കിയും കാര്ണിവലാക്കിയും കമ്പോള മുതലാളിത്തം മണ്ണോരുക്കുകയാണ് . ചാനല്‍ സ്ക്രോലുകളിലേക്ക് സന്ദേശം അയച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും വിപണി നല്കുന്ന ഉല്പന്നം കൈമാറിയും സാധ്യമാക്കാവുന്നതല്ല പ്രണയം പ്രണയ ആഭാസങ്ങളെ സര്‍ഗാത്മകത കൊണ്ട് പ്രതിരോധിക്കുക mediaX Paravoor jyothis9633114733@gmail.com
Comments
Post a Comment