വരൂ പ്രണയിനി...... ഇത് നമ്മുടെ ദിനം !

വരൂ പ്രണയിനി....
ഇത് നമ്മുടെ ദിനം !
നമുക്ക് പബ്ബുകളില്‍ കുടിച്ചു മദിക്കാം
ഹോട്ടല്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍
അലിഞ്ഞു ചേരാം............
ഇന്ന് നമ്മുടെ ദിനം!
ഇന്നുമാത്രം അണപൊട്ടുന്ന പ്രണയവികാരം നുകരാം
ഒരു ചുംബനത്തിലോ...
ആശംസാകാര്‍ഡിലോ
ഇന്ന് ഞാന്‍ പ്രണയവികാരത്തെ ഒതുക്കിടട്ടെ !
ഇന്ന് നമ്മുടെ ദിനം...
നുരഞ്ഞുപതയുന്ന കിംഗ്‌ഫിഷറിന്‍റെ
ഉന്മത്തഭാവം അവസാനിക്കുന്നയിടത്തു,
എന്‍റെ പ്രണയം മണ്ണടിയട്ടെ!
ഇന്ന് നമ്മുടെ ദിനം ...
പ്രണയദിനം !
അല്ലയോ വാലന്റൈന്‍ ....
നിങ്ങളില്ലയിരുന്നെങ്കില്‍,
എന്നില്‍ പ്രണയമില്ല!
എനിക്ക് പ്രണയിനിയുമില്ല !
വരൂ പ്രണയിനി .....
ഇത് നമ്മുടെ ദിനം !
പ്രണയദിനം !

പ്രണയത്തെ ഒരു ദിനത്തില്‍ ഒതുക്കിയും കാര്‍ണിവലാക്കിയും കമ്പോള മുതലാളിത്തം മണ്ണോരുക്കുകയാണ് . ചാനല്‍ സ്ക്രോലുകളിലേക്ക് സന്ദേശം അയച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും വിപണി നല്‍കുന്ന ഉല്പന്നം കൈമാറിയും സാധ്യമാക്കാവുന്നതല്ല പ്രണയം
പ്രണയ ആഭാസങ്ങളെ സര്‍ഗാത്മകത കൊണ്ട് പ്രതിരോധിക്കുക

mediaX Paravoor jyothis9633114733@gmail.com

Comments

  1. പ്രണയം പ്രണയം സര്‍വ്വത്ര ....!! തുള്ളി കുടിക്കാനില്ലത്രേ...!! എല്ലാം കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. നല്ല പോസ്റ്റ് ജ്യോതീ..!!

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?