ഭാഷ

"വാക്കുകള്‍ കൊണ്ട് സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും സൃഷ്ട്ടിക്കുക. കാന്താരപ്പരപ്പിനെയും പാരാവാരത്തെയും വക്കുകളിലൊതുക്കുക "
എഴുത്തുകാരന്റെ ലക്ഷ്യം അതാണെന്ന് പ്രമുഖ സാഹിത്യ നിരുപകന്‍ എം . കെ സാനു പറയുന്നത് . അതിന് ഈ സൗഹൃദകൂട്ടത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഭാഷയെന്ന ഉപാധിയുടെ കാര്യം ചിന്തിക്കുമ്പോഴും സാമുഹിക ജീവിതമെന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നില്‍ തെളിഞ്ഞു വരുന്നു. സാമൂഹിക ജീവിതത്തിന്റെ വിദഗ്ധ- സംഭാവനയും

വിഷിഷ്ട്ട സമ്പത്തുമാണ് ഭാഷ. നൂറ്റാണ്ടുകളിലൂടെ തലമുറകള്‍ അത് വ്യവഹരിച്ചുപോന്നു ഇനിയും ഇനിയും അന്തമായ തലമുറകളിലൂടെ അത് തുടരുകയും ചെയ്യും. വാക്കുകള്‍ക്ക് പൊതുവായ അര്‍ത്ഥ - വിശേഷങ്ങള്‍ നാം കല്‍പ്പിച്ചു പോരുന്നുണ്ട് . ഈ പൊതുഭാവമില്ലാത്തിടത്ത് ഭാഷയില്ല , മനുഷ്യര്‍ പരസ്പരം അറിയില്ല കവ്യമില്ല, കലയില്ല....
ഭാഷ എന്ന് പറഞ്ഞാല്‍ വാക്കുകളും അവയുടെ അര്‍ത്ഥവിശേഷങ്ങളും എന്നര്‍ത്ഥം.
നിങ്ങളുടെ തൂലികയില്‍ മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ പോലെ നല്ല സൃഷ്ടികള്‍ വിരിയട്ടെ എന്നാശംസിക്കുന്നു

mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?