കണ്ണാടി .................(മാധവിക്കുട്ടി)


എന്‍റെ സ്നേഹം
കാട്ടുതേന്‍ പോലെയാണ്
അതില്‍ വസന്തങ്ങള്‍
അലിഞ്ഞുചേര്‍ന്നിരിക്കുന്നു

അനുരാഗത്തിന്‍റെ അന്ത്യം
ഒരു നായാട്ടിന്‍റെ അവസാനഘട്ടത്തെ
അനുസ്മരിപ്പിക്കുന്നു
ഇരയെ കിട്ടിയപ്പോള്‍
ഹൃദയമിടിപ്പിന്‍റെ
വേഗത കുറഞ്ഞു
ഇരയെ കിട്ടി
ഇനി
അതിന്‍റെ ചോര ചിന്തുന്നതില്‍
പ്രത്യേക ലഹരിയോന്നുമില്ല
രക്തത്തിന് പ്രതീക്ഷിതമായ
ഉപ്പുരസം
സ്വാദ്‌
പ്രേമം ഗണികയെ
പുണ്യാളത്തിയാക്കി
പ്രേമം തന്നെ
പ്രായശ്ചിത്തം
പ്രേമം തന്നെ
നിര്‍വൃതി
സ്ത്രീയുടെ പ്രേമം
പറ്റിക്കഴിഞ്ഞുവെന്നു
ബോധ്യപ്പെടുന്ന നിമിഷം മുതല്‍
കാമുകന്‍
സ്വതന്ത്രനായി മാറുന്നു
അയാളുടെ ഹൃത്തടം
പ്രശാന്തമായ
ഒരു കടലായി തീരും
ഇനി
അയാള്‍ക്ക്‌
മറ്റൊരു നായാട്ടിനു പോകാം


mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?