നന്ദിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം



നന്ദിത ഓര്‍മയായി മറഞ്ഞിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ തികയുകയാണ് .നന്ദിതയുടെ ഓര്‍മകള്‍ക്ക് മരണമില്ല
"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍?
അറിയില്ല ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു നന്ദിത പോയി മറഞ്ഞു ഓര്‍മ്മകളുടെ ചായകൂട്ടില്‍ നിന്നും ഒരു മോഹം ഉടലെടുക്കുന്നു .
തകര്‍ന്നടിഞ്ഞിട്ടില്ലാത്ത നഷ്ട്ടപ്രണയം നിഴലിക്കുന്ന കവിത്യ ഭാവനയില്‍ നിന്നും പുതിയ ഒരു സ്വപ്നം ഉടലെടുക്കുന്നു

നന്ദിതയുണ്ടയിരുന്നെങ്കില്‍....
നിറനിലാവിന്‍റെ സൌന്ദര്യം ആസ്വദിക്കും മുന്‍പേ നിലവിനോട് പിണങ്ങി പടിയിരങ്ങിയവള്‍ അതായിരുന്നു നന്ദിത .വിടര്‍ന്നു സൌരഭ്യം പരത്തും മുന്‍പേ മറ്റൊരു ലോകത്തിലേക്ക്‌ യാത്രയായവള്‍.
മരണത്തെ പരിണയിക്കാന്‍ മാത്രം നിഗൂഡമായിരുന്നോ അവളുടെ മനസ്സ് ?....
ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇവയിന്നും ലോകത്തിന്
ഒരുപക്ഷെ ഈ ചോദ്യങ്ങള്‍ക്ക് നന്ദിത ഉത്തരം തന്നിരുന്നെങ്കില്‍ അതിന്‍റെ രൂപം ഏതു തരത്തിലയിരിക്കാം .....
നഷ്ടപ്രണയത്തിന്‍റെയോ അതോ വിഷാദത്തിന്‍റെയോ ?

"നിന്നെ മറക്കുകയെന്നാല്‍
മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്"
ജീവിതം നന്ദിതയ്ക്ക് പകുതി പൂത്തു സുഗന്ധം പരത്തും മുന്‍പ് വാടിപ്പോയ പൂവാണെങ്കില്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് നന്ദിത ജ്വലിക്കുന്ന നക്ഷത്രമാണ്, അക്ഷരങ്ങളുടെ വിസ്മയമാണ്.
ആ ഓര്‍മകള്‍ക്ക് മുന്നില്‍ നമുക്ക് ഒരു നിമിഷം
mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?