പനി പിടിച്ച ചിന്തകള്‍ അഥവാ പനി പിടിപ്പിച്ച ചിന്തകള്‍

എന്‍റെ ഡയറി കുറിപ്പുകള്‍ എനിക്ക് തോന്ന്യാസം കാണിക്കാനുള്ള വേദിയായിട്ടാണ് ഞാന്‍ കാണുന്നത് . എന്‍റെ വട്ടുകള്‍ അങ്ങനെ കണ്ടാല്‍ മതി കേട്ടോ .
അപ്പോള്‍ തുടങ്ങാം
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ഞാന്‍ .ആകെ ഒരു വല്ലായ്ക! സമയം രണ്ടര കഴിഞ്ഞിരിക്കുന്നു .കിടന്നിട്ട് ഉറക്കം വരുന്നില്ല... ഡയറിയും പേനയും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി .
നല്ല തണുപ്പ് !
പുറത്തെ ചാരുകസേരയില്‍ ഇരുന്നു കൊണ്ട് ഒരു സിഗരറ്റിന് തീ കൊളുത്തി .
എന്തൊക്കെയോ എഴുതണമെന്നുണ്ട് ....പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല ...ഇരുട്ടില്‍ പുകചുരുളുകള്‍ അലിഞ്ഞു ഇല്ലാതാകുന്നതും നോക്കി കുറെ നേരം .......
ഡയറി തുറന്നു .....
ചിന്തകള്‍ കാടുകയറി പോകുന്നു. എഴുതാന്‍ എന്തൊക്കെയോ മനസ്സില്‍ ഉണ്ട് ! ചിന്തകള്‍ അക്ഷരങ്ങളായി വിടരുന്നില്ല .
കണ്ണടച്ച് കിടന്നു .....
ഓര്‍മ്മകള്‍ മനസ്സിനെ കുത്തിനോവിക്കുന്നു !
എന്നാണ് ഈ ഓര്‍മ്മകള്‍ ഒന്ന് അവസാനിക്കുക ?
അറിയില്ല ......
മങ്ങിയും തെളിഞ്ഞും ഓര്‍മ്മകള്‍ കടന്നുപോകുന്നു .
ചൂളംവിളിച്ച് അലറിയടുക്കുന്ന തീവണ്ടിയെ പോലെ......ഞാന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു .
നിശബ്ദത........
..............................................................................................................................................

ഡാ......................
ഞാന്‍ ഞെട്ടി ഉണര്‍ന്നു...
അമ്മ മുന്നില്‍ !
ഈ തണുപ്പത്ത് കിടന്നാണോ ഉറങ്ങിയത് ?
ഞാന്‍ ഒന്നും മിണ്ടിയില്ല !
നന്നായി തണുക്കുന്നുണ്ട് ..... നല്ല തലവേദന .......നെറ്റിയില്‍ കൈ വച്ച് നോക്കിയപ്പോള്‍ നല്ല ചൂട് !
...............പനി......................
പെട്ടന്ന് കഴിഞ്ഞുപോയ രാത്രിയെ കുറിച്ച് ഓര്‍ത്തു

ചുട്ടുപൊള്ളിച്ച ഓര്‍മ്മകള്‍ .......
എന്‍റെ ശരീരത്തെയും പൊള്ളിച്ചിരിക്കാം
അതാവും ശരി അല്ലെ ?
mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?