എന്‍റെ തൂലിക ആദ്യമായി ചലിച്ചപ്പോള്‍

കൂട്ടുകാരെ എന്‍റെ തൂലിക ആദ്യമായി ചലിച്ചത് ഒരു കയ്യെഴുത്ത് മാസികയുടെ എഡിറ്റോറിയല്‍ എഴുതി കൊണ്ടായിരുന്നു. എന്‍റെ നാട്ടില്‍ ഒരു കൊച്ചു വായനശാല ഉണ്ട് കേട്ടോ കൊച്ചാലും മൂട് വായനശാല എന്നാണ്‌ പേര്
എന്‍റെ കുട്ടികാലത്ത് വായനശാലയില്‍ കയ്യെഴുത്ത് മാസിക ഉണ്ടായിരുന്നു ഇപ്പോള്‍ ആ കയ്യെഴുത്ത് മാസിക എന്ന ചിന്തയും ചിതലരിച്ചുപോയി. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നസമയത്താണ് ഞാന്‍ വായനശാലയില്‍ പോകാന്‍ തുടങ്ങിയത് ഇപ്പോള്‍ പോകരെ ഇല്ല അതൊരു സത്യം .കാലം കടന്നുപോയപ്പോള്‍ വായനശാലയില്‍ നിന്നും അരുണോദയം എന്ന കയ്യെഴുത്ത് മാസികയും പോയി മറഞ്ഞു. എല്ലാം ഓര്‍മ്മകള്‍ മാത്രം രണ്ടുദിവസങ്ങള്‍ മുന്‍പ്‌ വായനശാലയിലെ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ പഴയ കയ്യെഴുത്ത്മാസികകള്‍ എന്‍റെ കണ്ണില്‍പെട്ടു. എന്‍റെ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ആ മാസികകള്‍ കാരണം ഉണ്ടായി
ആ ചിതലരിച്ച ഓര്‍മകളില്‍ നിന്ന് ഒരു എഡിറ്റോറിയല്‍ ഞാന്‍ എവിടെ വീണ്ടും എഴുതുകയാണ്

"കയ്യെഴുത്ത് മാസികയുടെ സുഗന്ധം നിറയുന്ന കലാലോകത്തിന്‍റെ വസന്തകാലത്തിന്
ഹൃദയത്തിന്‍റെ കയ്യൊപ്പുള്ള ഒരു എഡിറ്റോറിയല്‍ ഞാനിവിടെ കുറിക്കുന്നു ...."

മനുഷ്യരാശിയുടെ കപടവും , ഹൃദയശൂന്യവുമായ കോമാളിത്തരങ്ങള്‍ ടെലിവിഷനിലൂടെ മനസ്സിന്‍റെ ഉള്ളില്‍ പതിക്കുമ്പോള്‍ മനുഷ്യജന്മങ്ങള്‍ " മൗന വാത്മീകത്തിലോളിക്കുന്നു....."

കാലത്തിന്‍റെ ഏടുകള്‍ മറിച്ച് നമുക്ക് നേരിന്‍റെ കലാ സൃഷ്ടികളുടെ ലോകത്തേക്ക് കടന്നു ചെല്ലാം ..... കഥയുടെയും കവിതകളുടെയും ചിത്രങ്ങളുടെയും സാഹിത്യസൃഷ്ടികളുടെയും ശോണിമ നുകരാന്‍ കണക്കുകൂട്ടുന്ന തൂലികകള്‍ ഇവിടെ സ്നേഹ ശൃഖല തീര്‍ക്കുകയാണ് . എല്ലാ കലാ സൃഷ്ടികളും മികച്ചതാണെന്ന് അവകാശപ്പെടുവാന്‍ ശ്രമിക്കുന്നില്ല ....
ഈ കലാശാലയില്‍ അക്ഷരപൂജ നടത്തി അക്ഷര ദീപം വിതറി നിഷ്കളങ്കമായ മനസ്സുകളുടെ ആവേശം മുന്നില്‍ കണ്ട് , പുതിയ തലമുറയെ പ്രത്യാ നയിക്കുവാനുള്ള ബാധ്യത ഏറ്റെടുത്ത് കൊണ്ടുള്ള ഒരു ചെറിയ വഴിയത്രയാണ് ഇവിടെ ആരംഭിക്കുന്നത് .....
തെറ്റുതിരുത്തലുകള്‍ ഉണ്ടാവാം കാരണം "മര്‍ത്യന്‍ പൂര്‍ണ്ണനാകുന്നില്ല ഒരിക്കലും " എന്നത് തന്നെ . ഹൃദയത്തിനുള്ളില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടി-നോവുമായി സഹകരിച്ച സുഹ്ര്‍ത്തുക്കള്‍ക്ക് ഹൃദയത്തിന്‍റെ തീര്‍ഥാക്ഷാരങ്ങളോടെ നന്ദി അറിയിക്കുന്നു .....
ഒത്തിരി സ്നേഹത്തോടെ



കൂട്ടുകാരെ ആ പഴയ കയ്യെഴുത്ത് മാസിക വീണ്ടും തുടങ്ങുവാന്‍ ഉള്ള പരിശ്രമത്തിലാണ് ഞാന്‍
കയ്യെഴുത്ത് മാസികകള്‍ ഇനിയും പുനര്‍ജനിക്കും എന്നുള്ള വിശ്വാസത്തില്‍ നിര്‍ത്തുന്നു

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?