മനസ്സ്

മനസ്സ് ദുരൂഹമായ ഒരു സമസ്യയാണ്.ആര്‍ക്കും മനസ്സിലാകാത്ത ചിന്തകളുടെ ഉറവിടമാണ് മനസ്സ് .നമ്മള്‍ ഏതെങ്കിലും ഒന്നിനെ കുറിച്ച് ചിന്തിക്കുകയാണ് എന്നിരിക്കട്ടെ ! ആ ചിന്ത മറ്റുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും കേള്‍ക്കാനായാല്‍ എന്താണ് സംഭവിക്കുക ?
അതെ ചിന്ത എന്ന വാക്ക് തന്നെ ഇല്ലാതാകും അത്രതന്നെ !
മനസ്സിന്‍റെ അകത്തളങ്ങളില്‍ ചെറുതും വലുതുമായ ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടാവാറുണ്ട് . അവ എല്ലാം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മാത്രം മനസ്സ് അതിന്‍റെതായ ഒരു ലോകത്ത് എത്തിച്ചേരുന്നു. ഈ ദുരൂഹമായ മനസ്സിനെ വാഴ്ത്തപ്പെടുന്നവര്‍ ധാരാളം .
സമൂഹത്തിന്‍റെ വ്യഥകള്‍ക്കും ച്യുതികള്‍ക്കും മുന്നില്‍ എവിടെയൊക്കെയോ പാവം മനസ്സുകള്‍ അലഞ്ഞു തിരിയുമ്പോള്‍ മോഹഭംഗം പിടിപ്പെട്ട മനസ്സുകള്‍ ചടുലമായ വഴിത്താരകളില്‍ ആര്‍ത്തട്ടഹസിക്കുന്നു .
വ്യത്യസ്തവും വ്യകുലവുമായ ചിന്തകളെ മനസ്സ് മോഹങ്ങളുടെ ആട്ടുതൊട്ടിലില്‍ താലാട്ടുമ്പോള്‍ , വിളക്ക് മരത്തിന് മുന്നില്‍ പോലും അന്യമായ സ്നേഹം വിങ്ങുന്ന ഹൃദയവുമായി അപമാനിതനായി നില്‍ക്കുന്നു.................
മഴ കാത്തു നില്‍ക്കും വേഴാമ്പലിനെപ്പോലെ.............
സ്നേഹം എവിടേക്കോ യാത്രയാകുന്നു ................

mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?