അനന്തമീ ജീവിതം

കടിഞ്ഞാണില്ലാത്ത കുതിരയെപോലെ കാലം അതിന്റെ പ്രയാണം അവിരാമം തുടരുന്നു.ഇവിടെ സംഭവബഹുലമായ ഒരു ജീവിതത്തിന് തിരശീല വീഴുമ്പോള്‍ , പുതിയതും , പ്രതീക്ഷാനിര്‍ഭരവുമായ ഒരു പുതുപുത്തന്‍ ജീവിതത്തിന് തിരശീല ഉയരുന്നു .....
കാലത്തിനുപോലും മായിക്കുവാന്‍കഴിയാത്ത ഒത്തിരി ഒത്തിരി ഓര്‍മകളുമായി സ്നേഹപൂര്‍ണ്ണമായ ഈ ജീവിതം നമ്മെ ധന്യമാക്കുന്നു . പണമെന്ന മസ്മരികതയും , മനസ്സിന്റെ ഉള്‍ത്താരില്‍ നിറഞ്ഞു നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും കൂടിയാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു അല്ലങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു ....
പ്രതികരിക്കുക അല്ലങ്കില്‍ പ്രതിഷേധിക്കുക എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണല്ലോ.
പ്രണയഭാവനകളും ഊഷ്മളമായ സ്നേഹവും , ജീവിത ദാമ്പത്യവും ഇവിടെ അന്യമാകുന്നില്ല എല്ലാം ജീവിതത്തിന്റെ നേര്‍വരകള്‍ മാത്രം .
എങ്കിലും പ്രണയത്തെയും ,പ്രണയഭാവനകളെയും ആരാധിക്കുന്നവര്‍ തന്നെ അതിന്റെ അസ്ഥിദുഖങ്ങളുടെ ചിതയോരുക്കുവാന്‍ കാത്തു നില്‍ക്കുന്നത് ഭാവിയുടെ ഭാഗഭേയം നിര്‍ണയിക്കുവാനുള്ള സൂര്യവെളിച്ചം കിനിയുന്നത് സ്നേഹമെന്ന മഹാ സത്യത്തിലൂടെ മാത്രമാണ് എന്ന സത്യം പലരും മറച്ചു പിടിക്കുന്നു .
സുഹ്രത്ത്ബന്ധത്തിനും അപ്പുറത്തുള്ള ആത്മബന്ധം തന്നെയാണ് സ്നേഹമെന്ന് പറയുന്നത് .
ജീവിതത്തിന്റെ പാതയില്‍ക്കൂടി സഞ്ചരിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍ . ജീവിതത്തെ ധന്യമാക്കുവാന്‍ , സ്നേഹത്തെ ആരാധിക്കുവാന്‍ , മരണത്തെ പുല്‍കുവാന്‍ മനുഷ്യന്‍ തയ്യാറാവുകയാണെങ്കില്‍ നാളെയുടെ പൊന്‍ വെളിച്ചത്തില്‍ ഒരു പുതിയ താരകം വന്നുദിക്കും. ജീവിതത്തിന്റെ പാത അനന്തമാണെന്ന് തെളിയിക്കുവാന്‍ ..............
mediaX Paravoor jyothis9633114733@gmail.com

Comments

  1. എന്റെ പുതുവത്സര ഫേസ്ബുക്ക് പോസ്റ്റിനു വേണ്ടി ഒരു പകർപ്പ് ഞാൻ എടുക്കുന്നുണ്ട്

    ReplyDelete
  2. എന്റെ പുതുവത്സര ഫേസ്ബുക്ക് പോസ്റ്റിനു വേണ്ടി ഒരു പകർപ്പ് ഞാൻ എടുക്കുന്നുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?