പ്രണയമര്‍മ്മരം

രാത്രിയിന്നെറെയായി സ്വപ്നങ്ങളെ -
നിങ്ങള്‍ രാവിന്‍റെയിരുളില്‍ ,
മറഞ്ഞു നില്‍ക്കുന്നുവോ?
മൂകനായി കേഴുന്ന എന്‍ മനതാരില്‍
ഇത്തിരി സ്വാന്തനം തന്നുകൂടെ
താളവും ഭാവവും രാത്രിതന്‍ രൂപം
രാഗവും വര്‍ണ്ണവും രാവിന്‍റെ ചിത്രം
എന്‍ മനതാരില്‍ ഉയരുന്നു നിന്‍രൂപം
ഉറങ്ങാതുണരുന്നു നിന്‍ മോഹരൂപം
രാവിന്‍റെ മോഹിനി നീയെങ്ങോട്ടാറാടി-
പോകുന്നു പ്രണയമാം മര്‍മ്മരം -
ബാക്കി നില്‍ക്കേ;
അകലുന്നു മര്‍മ്മരം നിന്‍സ്നേഹ-
മേന്നോട്‌ ആരോ തിരികെ പറഞ്ഞു
ഇല്ലില്ല നീയെന്‍റെതാണെന്നിലെ
പ്രണയവും തീര്‍ഥവും ഒന്നുതന്നെ
രാത്രിയെ നോക്കി തുറിച്ച്കിടക്കുമ്പോള്‍
എന്‍ മനതാരില്‍ വഞ്ചനാഭാവം
രാവിന്‍റെ സുന്ദരി നീയിന്നകന്നു പോകുന്നു
ഏകനായി കേഴുമ്പോള്‍ ഞാനിന്ന്
സത്യമാം മരണത്തെ മാടി വിളിക്കുന്നു;
അവ്യക്തമാം മരണത്തെ മാടി വിളിക്കുന്നു


mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?