ചോദ്യങ്ങള്‍

ണ്ണാരം പാടുന്ന രാക്കിളികളും കിന്നാരം ചൊല്ലുന്ന കുരുവിയിണകളും പ്രണയത്തിന്റെ മാസ്മരികതയില്‍ നിറഞ്ഞാടുന്നു ദുരെയെവിടെയോ ഒരു കുയില്‍ പാടി തിമിര്‍ക്കുന്നു
"നിന്റെ പൂങ്കാവനത്തില്‍ .......
ഞാനൊരു പുഷ്പ്പശലഭമായി
പറന്നിരുന്നുവെങ്കില്‍..........."

എന്നാ മധുരഗാനം കേട്ടുകൊണ്ടാവണം നനുനനുത്ത മഴതുള്ളികള്‍ പ്രണയ മര്മ്മരങ്ങളായി ഭൂമിയില്‍ പിറന്നു വീഴാന്‍ തുടങ്ങിയത് ....
അറിയില്ല .......
ചിന്തകളും കുറെ ഓര്‍മകളുമായി ഒരു ദിവസം കൂടി കടന്നു വന്നു

ഇന്നലെയെ കുറിച്ച് ചിന്തിക്കുമ്പോള്‍
ഞാനിന്ന് ഏറെ ദുഖിതനാണ് .
സ്നേഹപ്രവചാകനായ യേശുദേവന്റെ ജന്മനാട് ഇന്ന് മനുഷ്യ ക്രുരതകളുടെ വിളനിലമായി മാറികഴിഞ്ഞിരിക്കുന്നു. യേശു പിറന്ന ഭൂമി സമാധാനത്തിനും സ്നേഹത്തിനും അന്യമാകുമ്പോള്‍ ഈ ഭൂമിയുടെ മടിത്തട്ടില്‍ ഞാന്‍ പിറന്നു വീണത്‌ കരഞ്ഞു കൊണ്ടാണോ എന്നെനിക്കരിയില്ലരുന്നു .....

ബന്ധുത്വങ്ങള്‍ക്ക് പിറകെ നടന്നത് സ്നേഹത്തിന്റെ പൊരുള്‍ അറിയുവാനായിരുന്നു .എന്നാല്‍ അത് എങ്ങനെ നിര്‍വചിക്കണം എന്ന് എനിക്കറിയില്ല.

പ്രണയം മതത്തിന്റെ പേരില്‍ അകന്നു പോയപ്പോള്‍ ഓര്‍മകള്‍ക്ക് ചുറ്റും വീണുഴറിയ എന്റെ മനസ്സ് കണ്ണുനീര്‍ വാര്ത്തതും എന്തിനായിരുന്നു ? അറിയില്ല !

സംസാരിക്കുവാനും കേള്‍ക്കുവാനും കാണുവാനും ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിവുള്ളവര്‍ പ്രണയിക്കുന്നതും സ്നേഹിക്കുന്നതും എന്തിനാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്
ചിന്തകള്‍ കാട് കയറുമ്പോള്‍ തൂലികയില്‍ ഞാന്‍ അഭയം കണ്ടെത്തും.
എന്റെ മനസ്സ് അക്ഷരങ്ങളോട് കുസൃതി കാട്ടുമ്പോള്‍ എന്റെ മനസ്സ് പതറിയിരുന്നുവോ ?
അറിയില്ല ?

ഇവിടെ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും സ്ഥാനമില്ല . മനസ്സുകള്‍ ഒന്ന് ചേരണമെങ്കില്‍ രഹസ്സ്യഭാവം നടിക്കേണ്ടിവരുന്നു. ഈ ലോകത്തിന്റെ അവസാനം പ്രണയത്തെ അനുഗമിക്കാന്‍ , ജീവിതത്തിന്റെയും മരണത്തിന്റെയും പാനപാത്രം പാനം ചെയ്യാന്‍, വിധിയുടെ പൊരുളെന്തായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല .

ഈ പ്രപഞ്ചം ഉണ്ടായപ്പോള്‍ തന്നെ സത്യവും മിഥ്യയും മാനവജാതി തിരിച്ചരിഞ്ഞിരുന്നോ ?
ഒരുപാട് ചോദ്യങ്ങളുടെ തീമഴയില്‍ ആര്‍ത്തലച്ചുപെയ്യുന്ന ഉത്തരങ്ങളുടെ പെരുമഴയും ഉണ്ടായിരുന്നോ ?

അറിയില്ല ...................



mediaX Paravoor jyothis9633114733@gmail.com

Comments

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?