ഞാന്‍

എന്റെ സ്വപ്‌നങ്ങള്‍ :
മഴവില്ലിന്റെ നിറശോഭയില്ലയിരുന്നു

എന്റെ മോഹങ്ങള്‍ :
അലയടിച്ചുയരുന്ന നീലത്തിരകള്‍

എന്റെ കാമുകി :
കണ്ണുനീര്‍ത്തുള്ളികളില്‍ മധുരമൂട്ടിയ
എന്റെ തൂലിക

ഓര്‍മ്മകള്‍ :
എന്റെ ദുഖങ്ങളില്‍ എന്നോടൊപ്പം അലിയാന്‍
തൂലികയും കടലാസും അണിചേരുമ്പോള്‍
എനിക്ക് സ്വന്തമെന്ന് പറയാന്‍
ചിന്തകള്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രം

ചിന്തകള്‍ :
പറന്നുപോകുന്ന പക്ഷികള്‍ ഒരുപക്ഷെ തിരിച്ചു വന്നേക്കാം
നഷ്ട്ടപ്പെട്ടുപോയ വിശ്വാസവും സ്നേഹവും
ഒരിക്കലും തിരിച്ചുവരില്ലന്നു എനിക്കറിയാം



mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?