ഓര്‍മ്മകളുടെ ചായകൂട്ടില്‍ നിന്നും ഒരു മോഹം ഉടലെടുക്കുന്നു .
തകര്‍ന്നടിഞ്ഞിട്ടില്ലാത്ത നഷ്ട്ടപ്രണയം നിഴലിക്കുന്ന കവിത്യ ഭാവനയില്‍ നിന്നും പുതിയ ഒരു സ്വപ്നം ഉടലെടുക്കുന്നു........
നമ്മള് മലയാളികളോട് മാതൃഭാഷയാണ് മലയാളം.അമ്മിഞ്ഞപ്പാലുപോലെ മധുരമാണ് നമ്മുടെ മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ മലയാളത്തെ നാം പരിപാലിക്കേണ്ട രീതിയില്‍ പരിപാലിക്കുന്നുണ്ടോ? ഇല്ലന്നാണ് എനിക്ക് തോന്നുന്നത്. ലോകവും സാങ്കേതികവിദ്യകളും ദിനംപ്രതി പുരോഗതിയിലേക്ക് കുതിക്കുകയാണ്. ആ വേഗതയില്‍ മലയാളഭാഷയ്ക്ക് അന്ത്യകൂദാശ കൊടുക്കുന്ന തിരക്കിലാണ് മലയാളികള്‍. "എനിച്ച് മലയാലം എയിതാനും വായിക്കാനും അരിയില്ല " എന്ന് അഭിമാനത്തോടെ പറയുന്ന മലയാളികള്‍ , മലയാളം സംസാരിച്ചാല്‍ ഫൈന്‍ അടിക്കുന്ന സ്കൂളുകളുമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ മലയാളഭാഷയുടെ സ്ഥാനമെന്താണ്? മാതൃഭാഷ ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ല അത് സാമൂഹികസമരസതയുടെയും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടെയും നിദാനം കൂടിയാണ് സര്‍വോപരി മാതൃഭാഷ ഒരു സംസ്കാരത്തിന്റെ പ്രതീകവും കൂടിയാണ് . ലോകത്തെവിടെയും ഏതൊരുവന്റെയും വീണ്ടുവിചാരങ്ങള്‍ പൂര്‍ണമായും മറ്റുള്ളവരിലേക്ക് പകരാന്‍ സജ്ജമായ ഭാഷ മാതൃഭാഷ തന്നെ. " എന്നുടെ ഭാഷ താനെന് തറവാട്ടമ്മ... യന്യയാം ഭാഷ വിരുന്നുകാരി" എന്ന് വള്ളത്തോള്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ ചോദി...
Comments
Post a Comment