ഓര്‍മ്മകളുടെ ചായകൂട്ടില്‍ നിന്നും ഒരു മോഹം ഉടലെടുക്കുന്നു .
തകര്‍ന്നടിഞ്ഞിട്ടില്ലാത്ത നഷ്ട്ടപ്രണയം നിഴലിക്കുന്ന കവിത്യ ഭാവനയില്‍ നിന്നും പുതിയ ഒരു സ്വപ്നം ഉടലെടുക്കുന്നു........
ചെമ്പകം പൂത്തപ്പോള്‍
Get link
Facebook
X
Pinterest
Email
Other Apps
എന്റെ മനസ്സില്‍ വസന്തത്തിന്റെ വര്ണ്ണകാഴ്ചകള് നിറഞ്ഞത് ചെമ്പകം പൂത്തപ്പോള്‍ ആയിരുന്നു. എന്നില്‍ പ്രണയം പൂവിട്ടതും ആ നാളുകളില്‍ ആയിരുന്നു ഞങ്ങള്‍ പ്രണയം പങ്കുവച്ച ചെമ്പകച്ചുവട്ടില്‍ ഇന്നു ഞാന്‍ തനിച്ചാണ്
വരൂ പ്രണയിനി.... ഇത് നമ്മുടെ ദിനം ! നമുക്ക് പബ്ബുകളില്‍ കുടിച്ചു മദിക്കാം ഹോട്ടല്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍ അലിഞ്ഞു ചേരാം............ ഇന്ന് നമ്മുടെ ദിനം! ഇന്നുമാത്രം അണപൊട്ടുന്ന പ്രണയവികാരം നുകരാം ഒരു ചുംബനത്തിലോ... ആശംസാകാര്ഡിലോ ഇന്ന് ഞാന്‍ പ്രണയവികാരത്തെ ഒതുക്കിടട്ടെ ! ഇന്ന് നമ്മുടെ ദിനം... നുരഞ്ഞുപതയുന്ന കിംഗ്ഫിഷറിന്റെ ഉന്മത്തഭാവം അവസാനിക്കുന്നയിടത്തു, എന്റെ പ്രണയം മണ്ണടിയട്ടെ! ഇന്ന് നമ്മുടെ ദിനം ... പ്രണയദിനം ! അല്ലയോ വാലന്റൈന്‍ .... നിങ്ങളില്ലയിരുന്നെങ്കില്, എന്നില്‍ പ്രണയമില്ല! എനിക്ക് പ്രണയിനിയുമില്ല ! വരൂ പ്രണയിനി ..... ഇത് നമ്മുടെ ദിനം ! പ്രണയദിനം ! പ്രണയത്തെ ഒരു ദിനത്തില്‍ ഒതുക്കിയും കാര്ണിവലാക്കിയും കമ്പോള മുതലാളിത്തം മണ്ണോരുക്കുകയാണ് . ചാനല്‍ സ്ക്രോലുകളിലേക്ക് സന്ദേശം അയച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും വിപണി നല്കുന്ന ഉല്പന്നം കൈമാറിയും സാധ്യമാക്കാവുന്നതല്ല പ്രണയം പ്രണയ ആഭാസങ്ങളെ സര്‍ഗാത്മകത കൊണ്ട് പ്രതിരോധിക്കുക mediaX Paravoor jyothis9633114733@gmail.com
thanichallla
ReplyDeletethanichallla
ReplyDelete