നന്ദിതyയുടെ കവിതകള്‍

നെറ്റിയില്‍ നിന്ന് നീ തുടച്ചെറിഞ്ഞ വിയര്‍പ്പുതുള്ളികള്‍
എന്റെ ചേലത്തുമ്പില്‍
കറകളായി പതിഞ്ഞു .
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്ട്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാത്ത നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.
നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണിരുറയുന്നതും
നിന്റെ നിര്‍വികരതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടെ കൂടിത്തന്നെയായിരുന്നു
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു .
പക്ഷേ..........
ഞാന്‍ തടവുകാരിയയിരുന്നു.
എന്റെ ചിന്തകളുടെ.


നന്ദിത  -     1990

mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?