വിരഹി

ഞാന്‍ എഴുതി തുടങ്ങിയ കാലം മുതല്‍ വരികളില്‍ വിരഹം നിഴലിച്ചു നിന്നിരുന്നു.പലരും ചോദിച്ചു എന്തിനാ വിരഹം എന്ന്?
അങ്ങനെ വിരഹത്തെ കുറിച്ച് ഞാനും ചിന്തിച്ചു.
ഉറക്കമില്ലാത്ത രാത്രികളില്‍ വിരഹം സ്വപ്നം കാണു ഞാന്‍ കിടന്നു....
ഒരുപാട് കാലം ആ ചിന്ത എന്നെ പിന്തുടര്‍ന്നു ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി വിരഹിയാണ് മനുഷ്യന്‍.

എന്തോ തേടിയുള്ള യാത്രയാണ് മനുഷ്യ ജന്മം അത് ചിലപ്പോള്‍ പ്രണയമാകും ചിലപ്പോള്‍ കുന്നിക്കുരു പോലെ കൈ വിട്ടുപോയ ബാല്യകാലമാകാം ........
അതുമല്ലെങ്കില്‍ കൈവിട്ടുപോയ ഓര്‍മ്മകള്‍ ആവാം .....
അതെ വിരഹിയാണ് മനുഷ്യന്‍
ഋതുഭേദതങ്ങളില്‍ ജീവിതപാതയിലൂടെ ഏകനായി വിരഹം തേടി ഒരുപാട് അലഞ്ഞു. പിന്നിട്ട വഴികളില്‍ ഇതള്‍ കൊഴിഞ്ഞ പ്രണയവും നിറം മാറിയ സൌഹ്യദവും വേര്‍പിരിഞ്ഞു പോയി
സമാന്തരമായി ഈ പാതയില്‍ വിരഹത്തിന്‍റെ കുപ്പായവും അണിഞ്ഞു ഞാന്‍ നടന്നു
ഒരിക്കലും അവസാനിക്കാതെ വിരഹവും പേറി ........................


വിഷാദം നിഴലിച്ച വാക്കുകളില്‍ പ്രണയം തേടിയ രാവുകളില്‍ ഞാനും വിരഹിയായി.


mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?